Product SiteDocumentation Site

Red Hat Enterprise Linux 5

5.8 പ്രകാശനക്കുറിപ്പുകള്‍

Red Hat Enterprise Linux 5.8-നുള്ള പ്രകാശനക്കുറിപ്പുകള്‍

പ്രസദ്ധീകരണം 8


നിയമപരമായ കുറിപ്പു്

Copyright © 2012 Red Hat, Inc.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
MySQL® is a registered trademark of MySQL AB in the United States, the European Union and other countries.
All other trademarks are the property of their respective owners.


1801 Varsity Drive
 RaleighNC 27606-2072 USA
 Phone: +1 919 754 3700
 Phone: 888 733 4281
 Fax: +1 919 754 3701

സംഗ്രഹം
മെച്ചപ്പെടുത്തലുകളും, സുരക്ഷയും, ബഗ് ഇറാട്ടകളും Red Hat Enterprise Linux ലഘു പതിപ്പുകളില്‍ ലഭ്യമാകുന്നു. Red Hat Enterprise Linux 5 ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഇതിനോടപ്പമുള്ള ലഘു പതിപ്പിലുമുള്ള പ്രധാന മാറ്റങ്ങള്‍ Red Hat Enterprise Linux 5.8-ന്റെ പ്രകാശനക്കുറിപ്പില്‍ അടങ്ങുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളുടേയും വിശദക്കുറിപ്പുകളും ഇവിടെ ലഭ്യമാണു്:- സാങ്കേതികക്കുറിപ്പുകള്‍.

പ്രീഫെയിസ്
1. ഇന്‍സ്റ്റലേഷന്‍
2. കേര്‍ണല്‍
2.1. കേര്‍ണല്‍ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തലുകള്‍
2.2. കേര്‍ണലിന്റെ വിശേഷതകള്‍
3. ഡിവൈസ് ഡ്രൈവറുകള്‍
3.1. സ്റ്റോറേജ് ഡ്രൈവറുകള്‍
3.2. നെറ്റ്‌വര്‍ക്ക് ഡ്രൈവറുകള്‍
3.3. ഗ്രാഫിക്സ് ഡ്രൈവറുകള്‍
4. ഫയല്‍ സിസ്റ്റവും സ്റ്റോറേജ് മാനേജ്മെന്റും
5. ആധികാരികത ഉറപ്പിക്കലും ഇന്റര്‍ഓപ്പറബിളിറ്റി
6. എന്റൈറ്റില്‍മെന്റ്
7. സെക്യൂരിറ്റി, സ്റ്റാന്‍ഡേര്‍ഡുകളും സര്‍ട്ടിഫിക്കേഷനും
8. ക്ലസ്റ്ററിങും ഹൈ അവയിലബിളിറ്റി
9. വിര്‍ച്ച്വലൈസേഷന്‍
9.1. Xen
9.2. കെവിഎം
9.3. സ്പയിസ്
10. സാധാരണ പരിഷ്കരണങ്ങള്‍
A. റിവിഷന്‍ ഹിസ്റ്ററി

പ്രീഫെയിസ്

Red Hat Enterprise Linux 5.8-ല്‍ വരുത്തിയിട്ടുള്ള മെച്ചപ്പെടുത്തലുകളും പുതിയ വിശേഷതകളും പ്രകാശനക്കുറിപ്പു് ലഭ്യമാക്കുന്നു. 5.8 പരിഷ്കരണത്തിനുള്ള Red Hat Enterprise Linux-ലുള്ള എല്ലാ മാറ്റങ്ങളും വിവരിയ്ക്കുന്നതിനായി സാങ്കേതികക്കുറിപ്പുകള്‍ കാണുക.

കുറിപ്പു്

Red Hat Enterprise Linux 5.8 പ്രകാശനക്കുറിപ്പുകളുടെ ഏറ്റവും പുതിയ പതിപ്പിനായി ഓണ്‍ലൈന്‍ പ്രകാശനക്കുറിപ്പുകള്‍ കാണുക.

പാഠം 1. ഇന്‍സ്റ്റലേഷന്‍

IPoIB-ലൂടെ ഇന്‍സ്റ്റലേഷന്‍
ഐപി ഓവര്‍ ഇന്‍ഫിനിബാന്‍ഡ് (IPoIB) ഇന്റര്‍ഫെയിസിലൂടെ ഇന്‍സ്റ്റലേഷന്‍ Red Hat Enterprise Linux 5.8 പിന്തുണയ്ക്കുന്നു.

പാഠം 2. കേര്‍ണല്‍

2.1. കേര്‍ണല്‍ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തലുകള്‍

പവര്‍ മാനേജ്മെന്റ് ക്വാളിറ്റി ഓഫ് സര്‍വീസ്
Red Hat Enterprise Linux 5.8-ല്‍ പവര്‍ മാനേജ്മെന്റ് ക്വാളിറ്റി ഓഫ് സര്‍വീസ് (pm_qos) ഇന്‍ഫ്രാസ്ട്രക്ചറിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഒരു കേര്‍ണല്‍, ഡ്രൈവറുകളുടെ പ്രവര്‍ത്തനം രജിസ്ടര്‍ ചെയ്യുന്നതിനുള്ള യൂസര്‍ മോഡ് ഇന്റര്‍ഫെയിസ്, ഉപസിസ്റ്റങ്ങള്‍, നിലവില്‍ പിന്തുണയ്ക്കുന്ന pm_qos പരാമീറ്ററുകള്‍ക്കുള്ള (cpu_dma_latency, network_latency, network_throughput) യൂസര്‍ സ്പെയിസ് പ്രയോഗങ്ങള്‍ എന്നിവ pm_qos ഇന്റര്‍ഫെയിസ് ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, /usr/share/doc/kernel-doc-<VERSION>/Documentation/power/pm_qos_interface.txt കാണുക.
PCIe 3.0 പിന്തുണ
ഐഡി അടിസ്ഥാനത്തിലുള്ള ഓര്‍ഡറിങ്, ഒബിഎഫ്എഫ് () പ്രവര്‍ത്തന സജ്ജം/രഹിതമാക്കുന്നതിനുള്ള പിന്തുണ, ലേറ്റന്‍സി ടോളറന്‍സ് റീപ്പോര്‍ട്ടിങിനുള്ള പ്രവര്‍ത്തന സജ്ജം/രഹിതമാക്കുന്നതിനുള്ള പിന്തുണ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പൂര്‍ണ്ണ PCIe 3.0 ഫംഗ്ഷന്‍ Red Hat Enterprise Linux 5.8 ലഭ്യമാക്കുന്നു.
എഎല്‍എസ്എ എച്ഡി ഓഡിയോ പിന്തുണ
ഇന്റലിന്റെ അടുത്ത പ്ലാറ്റ്ഫോം കണ്ട്രോളര്‍ ഹബില്‍ എഎല്‍എസ്എ എച്ഡി ഓഡിയോയ്ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
ഡിവൈസ് ഐഡികള്‍ ചേര്‍ത്തിരിയ്ക്കുന്നു
താഴെ പറഞ്ഞിരിയ്ക്കുന്ന ഡ്രൈവറുകള്‍ക്കുള്ള ഇന്റലിന്റെ അടുത്ത പ്ലാറ്റ്ഫോം കണ്ട്രോളര്‍ ഹബിനുള്ള പൂര്‍ണ്ണ പിന്തുണ ലഭ്യമാക്കുന്നതിനായി ഡിവൈസ് ഐഡികള്‍ ചേര്‍ത്തിരിയ്ക്കുന്നു: എസ്എറ്റിഎ, SMBus, യുഎസ്ബി, ഓഡിയോ, വാച്ച്ഡോഗ്,I2C.
StarTech PEX1P
StarTech 1 പോര്‍ട്ട് പിസിഐ എക്സ്പ്രെസ് പാരലല്‍ പോര്‍ട്ടി ഡിവൈസിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
configure-pe RTAS കോള്‍
പവര്‍പിസി പ്ലാറ്റ്ഫോമില്‍ configure-pe ആര്‍റ്റിഎഎസ് (റണ്‍ടൈം അബ്സ്ട്രാക്ഷന്‍ സര്‍വീസസ്) കോളിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
ജിഎസ്എം ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു
IBM POWER7 സിസ്റ്റങ്ങള്‍ക്കുള്ള Bell2 (പിഎല്‍എക്സ് ചിപ്പിനൊപ്പം) 2-പോര്‍ട്ട് അഡാപ്ടര്‍ പിന്തുണയ്ക്കുന്നതിനായി ജിഎസ്എം ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. കൂടാതെ, ജിഎസ്എം ഡ്രൈവറിലേക്കു് ഇഇഎചിനുള്ള പിന്തുണയും ചേര്‍ത്തിരിയ്ക്കുന്നു.

2.2. കേര്‍ണലിന്റെ വിശേഷതകള്‍

ആര്‍എസ്എസും സ്വാപ്പിന്റെ വ്യാപ്തി സംബന്ധിച്ചുള്ള വിവരങ്ങളും
Red Hat Enterprise Linux 5.8-ല്‍, /proc/sysvipc/shm ഫയലില്‍ (ഉപയോഗത്തിലുള്ള മെമ്മറിയുടെ പട്ടിക ലഭ്യമാക്കുന്നു) ഇപ്പോള്‍ ആര്‍എസ്എസും (റെസിഡന്റ് സെറ്ര് സൈസ്—മെമ്മറിയിലുള്ള അടങ്ങുന്ന പ്രക്രിയയുടെ ഭാഗം) സ്വാപ്പ് വ്യാപ്തിയുടെ വിവരങ്ങളും അടങ്ങുന്നു.
OProfile പിന്തുണ
എല്ലാ പ്രധാന ഇവന്റുകള്‍ക്കുമുള്ള പിന്തുണ ലഭ്യമാക്കി, ഇന്റലിന്റെ സാന്‍ഡി ബ്രിഡ്ജ് പ്ലാറ്റ്ഫോമില്‍ ഓപ്രൊഫൈലിന്‍ പ്രൊഫൈലിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു (പ്രിസൈസ് ഇവന്റ് അടിസ്ഥാനത്തിലുള്ള സാംപ്ലിങ് ഒഴികെ).
Wacom Bamboo MTE-450A
Red Hat Enterprise Linux 5.8-ല്‍ Wacom Bamboo MTE-450A ടാബ്ലറ്റിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
എക്സ്-കീകളും ഷട്ടില്‍ പ്രോയും
Red Hat Enterprise Linux 5.8-ല്‍, എക്സ്-കീകളും ഷട്ടില്‍ പ്രോയും ഡിവൈസിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
എന്‍ഐസികള്‍ക്കുള്ള എല്ലാ വേഗതകള്‍ക്കും ബോണ്ടിങ് ഘടകം അനുവദിയ്ക്കുന്നു
കേര്‍ണലിലുള്ള ബോണ്ടിങ് ഘടകം ഇപ്പോള്‍ ഏതു് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസ് കണ്ട്രോളറിനുമുള്ള ലിങ്ക്-സ്പീഡ് രേഖപ്പെടുത്തുന്നു. മുമ്പു്, ബോണ്ടിങ് ഘടകം 10/100/1000/10000 വേഗത മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. 9 Gbs പോലുള്ള വേഗത ഉപയോഗിയ്ക്കുന്ന ബ്ലേഡ് എന്‍വയണ്മെന്റുകളില്‍ ലിങ്ക്-സ്പീഡ് റിപ്പോര്‍ട്ടിങും ഈ മാറ്റം ലഭ്യമാക്കുന്നു.
അനുവദിച്ചിട്ടുള്ള ഇന്റര്‍ഫെയിസുകളുടെ ഏറ്റവും കൂടുതല്‍ എണ്ണം
കേര്‍ണല്‍ പിന്തുണയ്ക്കുന്ന സീരിയല്‍ ഇന്റര്‍ഫെയിസുകളുടെ ഏറ്റവും കൂടിയ എണ്ണം CONFIG_SERIAL_8250_NR_UARTS പരാമീറ്റര്‍ നിഷ്കര്‍ഷിയ്ക്കുന്നു. Red Hat Enterprise Linux 5.8-ല്‍, CONFIG_SERIAL_8250_NR_UARTS പരാമീറ്ററിന്റെ മൂല്ല്യം , 32 (64 വരെ) കണ്‍സോള്‍ കണക്ഷനുകളുള്ള സിസ്റ്റങ്ങള്‍ക്കു് 64 ആയി കൂട്ടിയിരിയ്ക്കുന്നു.
/etc/kdump.conf-ലുള്ള blacklist ഐച്ഛികം
blacklist ഐച്ഛികം ഇപ്പോള്‍ Kdump ക്രമീകരത്തില്‍ ലഭ്യമാകുന്നു. initramfs-ല്‍ ലഭ്യമാക്കിയിരിയ്ക്കുന്ന ഘടകങ്ങള്‍ക്കു് ഈ ഐച്ഛികം തടസ്സമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, kdump.conf(5) താള്‍ കാണുക.
Kdump initrd-യിലുള്ള fnic, iscsi എന്നിവയ്ക്കുള്ള പിന്തുണ
Kdump-ന്റെ പ്രാരംഭ ആര്‍എഎം ഡിസ്കിലേക്കു് (initrd) fnic, iscsi എന്നീ ഡ്രൈവറുകള്‍ക്കുള്ള പിന്തുണ നല്‍കുന്നു.
Xen HVM ഗസ്റ്റുകളിലുള്ള Kdump
Red Hat Enterprise Linux 5.8-ല്‍, Xen എച്‌വിഎം ഗസ്റ്റുകളിലുള്ള Kdump ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു. ഒരു ഇന്റല്‍ 64 ഹൈപ്പര്‍വൈസറിനൊപ്പം ഒരു ഇന്റല്‍ സിപിയു ഉപയോഗിച്ചു്, ഒരു എമുലേറ്റഡ് (ഐഡിഇ) ഡിസ്കിലേക്കു് ലോക്കല്‍ ഡംപ് നടപ്പിലാക്കുന്നതു് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. ശ്രദ്ധിയ്ക്കുക: ഡംപിന്റെ ലക്ഷ്യസ്ഥാനം /etc/kdump.conf ഫയലില്‍ നല്‍കണം.

പാഠം 3. ഡിവൈസ് ഡ്രൈവറുകള്‍

3.1. സ്റ്റോറേജ് ഡ്രൈവറുകള്‍

  • എസ്എഎസ് വിറെയിഡ് ഫംഗ്ഷനുകള്‍ സജ്ജമാക്കുന്നതിനും പുതിയ അഡാപ്ടറിനുള്ള വിശേഷതകള്‍ ചേര്‍ക്കുന്നതിനും, ഐബിഎം പവര്‍ ലിനക്സ് റെയിഡ് എസ്‌സിഎസ്ഐ എച്ബിഎയ്ക്കുള്ള ipr ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • megaraid ഡ്രൈവര്‍ 5.40 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു, പഴയ RAID 1-മായി പ്രവര്‍ത്തിയ്ക്കുന്നതിനായി FastPath I/O-യ്ക്കുള്ള പരിഹാരം ലഭ്യമാക്കുന്നു.
  • ഇന്റല്‍ പാന്ഥര്‍ പോയിന്റ് ഡിവൈസ് ഐഡികള്‍ക്കുള്ള എഎച്ഹിസൈ (അഡ്വാന്‍സ്ഡ് ഹോസ്റ്റ് കണ്ട്രോളര്‍ ഇന്റര്‍ഫെയിസ്) മോഡ് ചേര്‍ക്കുന്നതിനായി പാന്ഥര്‍ പോയിന്റ് പിസിഎച് ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qla2xxx 4G, 8G ഡ്രൈവര്‍ ഫേംവെയര്‍ എന്നിവ 5.06.01 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ക്യൂലോജിക് ഫൈബര്‍ ചാനല്‍ എച്ബിഎയ്ക്കുള്ള qla2xxx ഡ്രൈവര്‍ 8.03.07.09.05.08-k പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.ഒരു പരാജയ സംഭവിച്ചാല്‍ ഡംപ് (ഒരു മിനിഡംപ്) ലഭ്യമാക്കുന്നതിനായി ഇതു് ISP82xx-നുള്ള പിന്തുണ ലഭ്യമാക്കുന്നു.
  • qla4xxx ഡ്രൈവര്‍ 5.02.04.00.05.08-d0 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • എമ്യുലക്സ് ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ് അഡാപ്ടറുകള്‍ക്കുള്ള lpfc ഡ്രൈവര്‍ന8.2.0.108.1p പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ പതിപ്പിലേക്കു് cciss ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. സിസിഐഎസ്എസ് സിംപിള്‍ മോഡിനുള്ള ഒരു കമാന്‍ഡ് ലൈന്‍ സ്വിച്ച് ഇതില്‍ ലഭ്യമാണു്.
  • pci_disable ഡിവൈസ് ഐച്ഛികവും ഒരു ഷട്ട്ഡൌണ്‍ റുട്ടീനും പിന്തുണയ്ക്കുന്നതിനായി ServerEngines BladeEngine 2 Open iSCSI ഡിവൈസുകള്‍ക്കുള്ള be2iscsi ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Broadcom NetXtreme II iSCSI-യ്ക്കുള്ള bnx2i ഡ്രൈവര്‍ 2.7.0.3 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • SCSI I/O പിശകുകള്‍ ചേര്‍ക്കുന്നതിനായി കേര്‍ണല്‍ മള്‍ട്ടിപാഥ് ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bfa ഫേംവെയര്‍ 3.0.2.2 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • താഴെ പറഞ്ഞിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തുന്നതിനായി bfa ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു:
    • ഫ്ലാഷ് പാര്‍ട്ടീഷനുകളുടെ ക്രമീകരണത്തിനുള്ള പിന്തുണ.
    • fcport സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിയ്ക്കുന്നതിനും വീണ്ടും സജ്ജമാക്കുന്നതിനുമുള്ള പിന്തുണ.
    • ഐ/ഒ പ്രൊഫൈലിങിനുള്ള പിന്തുണ
    • ആര്‍എംഇ ഇന്ററപ്റ്റ് ഹാന്‍ഡിലിങ് പരിഷ്കരിച്ചു.
    • എഫ്സി-ട്രാന്‍സ്പോര്‍ട്ട് അസിന്‍ക്രൊണസ് ഇവന്റ് അറിയിപ്പിനുള്ള പിന്തുണ.
    • ഫിസിക്കല്‍ ലെയര്‍ കണ്ട്രോള്‍ (പിഎച്‌വൈ) ക്വറിയിങിനുള്ള പിന്തുണ.
    • ഹോസ്റ്റ് ബസ് അഡാപ്ടറുകള്‍ (എച്ബിഎ) പ്രശ്നങ്ങള്‍ക്കുള്ള പിന്തുണ.
    • സ്മോള്‍ ഫോം ഫാക്ടര്‍ (എസ്എഫ്പി) വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ.
    • സിഇഇ വിവരങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ.
    • ഫാബ്രിക അസൈന്‍ഡ് അഡ്രസ്സിനുള്ള (എഫ്എഎ) പിന്തുണ.
    • ഡ്രൈവര്‍/fw സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിയ്ക്കുന്നതിനും അഡാപ്ടര്‍/ഐഒസി പ്രവര്‍ത്തന സജ്ജമാക്കുക/രഹിതമാക്കുക പ്രക്രിയകള്‍ നടപ്പിലാക്കുന്നതിനുമുള്ള പിന്തുണ.
  • mpt2sas ഡ്രൈവര്‍ 09.100.00.00 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് ഉപഭോക്താവിനുള്ള പ്രത്യേക ബ്രാന്‍ഡിങ് പിന്തുണ ചേര്‍ക്കുന്നു.
  • mptsas ഡ്രൈവര്‍ 3.04.20rh പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • സ്റ്റേറ്റ് മഷീന്‍ ഇന്റര്‍ഫെയിസിനും ഇന്റലിന്റെ അടുത്ത ചിപ്പ്സെറ്റിനുള്ള പിന്തുണയും ചേര്‍ക്കുന്നതിനായി isci ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • iscsi-initiator-utils പാക്കേജിന്റെ പരിഷ്കരിച്ച ഭാഗമായി, uIP ഡ്രൈവര്‍ 0.7.0.12 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • megaraid_sas ഡ്രൈവര്‍ 5.40-rh1 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.

3.2. നെറ്റ്‌വര്‍ക്ക് ഡ്രൈവറുകള്‍

  • bnx2x ഡ്രൈവര്‍ ഫേംവെയര്‍ 7.0.23 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു, ഇതു് പുതിയ Broadcom 578xx ചിപ്പുകള്‍ക്കുള്ള പിന്തുണ ലഭ്യമാക്കുന്നു.
  • bnx2x ഡ്രൈവര്‍ 1.70.x പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2i ഡ്രൈവര്‍ 2.7.0.3+ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bnx2 ഡ്രൈവര്‍ 2.1.11 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cnic ഡ്രൈവര്‍ 2.5.3+ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • നെറ്റ്‌വര്‍ക്ക് ഡിവൈസുകളുടെ ചെല്‍സിയോ T3 കുടുംബത്തിനുള്ള cxgb3 ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ചെല്‍സിയോ Terminator4 10G യൂണിഫൈഡ് വയര്‍ നെറ്റ്‌വര്‍ക്ക് കണ്ട്രോളറുകള്‍ക്കുള്ള cxgb4 ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • iw_cxgb4 ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • netxen_nic ഡ്രൈവര്‍ 4.0.77 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ VLAN RX HW ആക്സിലറേഷനുള്ള പിന്തുണ ലഭ്യമാണു്.
  • ബ്രോഡ്കോം Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള tg3 ഡ്രൈവര്‍ 3.119 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഇന്റല്‍ 10 ഗിഗാബിറ്റ് പിസിഐ നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ixgbe ഡ്രൈവര്‍ അപ്സ്ട്രീം പതിപ്പായ 3.4.8-k-ലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • അപ്സ്ട്രീം പതിപ്പായ 2.1.0-k-ലേക്കു് ixgbevf ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • igbvf ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Intel Gigabit ഇഥര്‍നെറ്റ് അഡാപ്ടറുകള്‍ക്കുള്ള igb ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ എന്‍ട്രോപ്പിയ്ക്കുള്ള പിന്തുണയും ലഭ്യമാകുന്നു.
  • Intel 82563/6/7, 82571/2/3/4/7/8/9, 82583 പിസിഐ-ഇ കണ്ട്രോളറുകള്‍ക്കുള്ള e1000e ഡ്രൈവര്‍ 1.4.4 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഇന്റല്‍ PRO/1000 പിസിഐയും പിസിഐ-എക്സ് അഡാപ്ടറുകള്‍ക്കുള്ള e1000 ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bna ഡ്രൈവര്‍ 3.0.2.2 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. Brocade 1860 AnyIO ഫാബ്രിക് അഡാപ്ടറിനുള്ള പിന്തുണ ലഭ്യമാക്കുന്നു.
  • qlge ഡ്രൈവര്‍ 1.00.00.29 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • HP NC-Series QLogic 10 ഗിഗാബിറ്റ് സര്‍വര്‍ അഡാപ്ടറുകള്‍ക്കുള്ള qlcnic ഡ്രൈവര്‍ 5.0.18 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ServerEngines BladeEngine2 10Gbps നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള be2net ഡ്രൈവര്‍ ഏറ്റവും പുതിയ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Cisco 10G ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള enic ഡ്രൈവര്‍ 2.1.1.24 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഐ/ഒ പ്രക്രിയകള്‍ക്കുള്ള ഉപയോക്താവിനുള്ള സമയപരിധി (NBD_SET_TIMEOUT) ചേര്‍ക്കുന്നതിനായി nbd ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.

3.3. ഗ്രാഫിക്സ് ഡ്രൈവറുകള്‍

  • Ironlake ഒപ്പമുള്ള ഗ്രാഫിക്സിനുള്ള വെസ്റ്റമീയര്‍ ചിപ്പ്സെറ്റുകള്‍ക്കുള്ള അനവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കായി ഇന്റലിന്റെ i810 ഗ്രാഫിക്സ് ഡ്രൈവര്‍ (xorg-x11-drv-i810 പാക്കേജ് ലഭ്യമാക്കുന്നു) പരിഷ്കരിച്ചിരിയ്ക്കുന്നു.
  • മാട്രോക്സ് mga വീഡിയോ കാര്‍ഡ് ഡ്രൈവര്‍, ServerEngines Pilot 3 (Kronos 3) ചിപ്പുകള്‍ക്കുള്ള പൂര്‍ണ്ണ റിസല്യൂഷന്‍ ലഭ്യമാക്കുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു.

പാഠം 4. ഫയല്‍ സിസ്റ്റവും സ്റ്റോറേജ് മാനേജ്മെന്റും

സിഎല്‍വിഎം മിറര്‍ഡ് വോള്യം എക്സ്റ്റെന്‍ഷന്‍ ഐച്ഛികത്തിനുള്ള --nosync ഐച്ഛികം
മിറര്‍ ചെയ്ത ലോജിക്കല്‍ വോള്യങ്ങള്‍ വികസിപ്പിയ്ക്കുന്നതിനായി, ക്ലസ്റ്റര്‍ഡ് എല്‍വിഎം ഒരു പുതിയ --nosync ഐച്ഛികം ഉള്‍പ്പെടുത്തുന്നു. --nosync ഐച്ഛികം നല്‍കുമ്പോള്‍, ക്ലസ്റ്റര്‍ഡായ മിറര്‍ ചെയ്ത ഒരു ലോജിക്കല്‍ വോള്യം വികസിപ്പിയ്ക്കുന്നതു്, ഇതിനു് ശേഷം വോള്യം ഒപ്പം സിന്‍ക്രൊണൈസ് ചെയ്യുന്നില്ല. \n\t\n\n
ext4-ന്റെ വ്യാപ്തി സ്വയമായി മാറ്റുക
-r/--resizefs ഐച്ഛികം ഉപയോഗിച്ചു് lvextend കമാന്‍ഡ് നടപ്പിലാക്കിയ ശേഷം, ext4 ഫയല്‍ സിസ്റ്റം സ്വയമായി വ്യാപ്തി മാറ്റുന്നു.resize2fs ഉപയോഗിച്ചു് സ്വയമായി വ്യാപ്തി മാറ്റുന്നതു് ഇനി ആവശ്യമില്ല.
എന്‍എഫ്എസ് ക്ലയന്റുകള്‍ക്കുള്ള അസുരക്ഷിതമായ പോര്‍ട്ടുകള്‍
Red Hat Enterprise Linux 5.8-നൊപ്പം, എന്‍എഫ്എസ് ക്ലയന്റുകള്‍ക്കു് അസുരക്ഷിതമായ പോര്‍ട്ടുകള്‍ ഉപയോഗിയ്ക്കുവാന്‍ അനുവദിയ്ക്കുന്നു (അതായതു്, 1024-ഉം അതിനു് മുകളിലും).
എല്‍വിഎം പരിശോധിയ്ക്കാത്ത സജീവമായ മള്‍ട്ടിപാഥ് ഡിവൈസുകള്‍
എല്‍വിഎം ഇപ്പോള്‍ മള്‍ട്ടിപാഥ് അംഗ ഡിവൈസുകളെ പരിശോധിയ്ക്കുന്നില്ല, (സജീവമായ മള്‍ട്ടിപാഥ് ഡിവൈസുകള്‍ക്കുള്ള പാഥുകള്‍) കൂടാതെ, ടോപ്പ് ലവല്‍ ഡിവൈസുകളാണു് ആവശ്യം. /etc/lvm/lvm.conf-ല്‍ multipath_component_detection ഐച്ഛികം ഉപയോഗിച്ചു് ഇതു് സ്വിച്ച് ഓഫ് ചെയ്യുവാന്‍ സാധ്യമാണു്.

പാഠം 5. ആധികാരികത ഉറപ്പിക്കലും ഇന്റര്‍ഓപ്പറബിളിറ്റി

ഡിഎന്‍എസ് എസ്ആര്‍വി റിക്കോര്‍ഡുകള്‍ക്കുള്ള പിന്തുണ
ഡിഎന്‍എസ് എസ്ആര്‍വി റിക്കോര്‍ഡ് പിന്തുണ nss_ldap പാക്കേജിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു.
പേജ്ഡ് LDAP തെരച്ചിലുകള്‍ക്കുള്ള പിന്തുണ
ഒറ്റ ആവശ്യപ്രകാരം, അനവധി വലിയ റിക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിനായി താള്‍ അനുസരിച്ചുള്ള എല്‍ഡാപ് തെരച്ചില്‍ നടത്തുന്നതിനായി എസ്എസ്എസ്ഡി നിലവില്‍ സജ്ജമാണു്.
പുതിയ എസ്എസ്എസ്ഡി ക്രമീകരണ ഐച്ഛികങ്ങള്‍
Red Hat Enterprise Linux 5.8-ല്‍, /etc/sssd/sssd.conf ഫയലിലുള്ള താഴെ പറഞ്ഞിരിയ്ക്കുന്ന ക്രമീകരണ ഐച്ഛികങ്ങള്‍ എസ്എസ്എസ്ഡി പിന്തുണയ്ക്കുന്നു.
  • override_homedir
  • allowed_shells
  • vetoed_shells
  • shell_fallback
  • override_gid
ഈ ഐച്ഛികങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി, sssd.conf(5) താള്‍ കാണുക.

പാഠം 6. എന്റൈറ്റില്‍മെന്റ്

സ്വതവേ ആര്‍എച്എന്‍ ക്ലാസ്സിക് തെരഞ്ഞെടുത്തിരിയ്ക്കുന്നു
firstboot ഉപയോഗിച്ചു് ഒരു സിസ്റ്റം രജിസ്ടര്‍ ചെയ്യുമ്പോള്‍, സബ്സ്ക്രിപ്ഷന്‍ ഭാഗത്തു് സ്വതവേ ആര്‍എച്എന്‍ ക്ലാസ്സിക് ഐച്ഛികം പരിശോധിയ്ക്കപ്പെടുന്നു.
ഒരു സബ്സ്ക്രിപ്ഷന്റെ പുതുക്കലിനു് ശേഷം സ്വയമായി ലഭ്യമാക്കുന്ന സര്‍ട്ടീഫിക്കേറ്റ്
ഒരു സബ്സ്ക്രിപ്ഷന്‍ പുതുക്കിയശേഷം പുതിയ എന്റൈറ്റില്‍മെന്റ് സര്‍ട്ടിഫിക്കേറ്റുകള്‍ ലഭ്യമാക്കുന്നതു് സ്വയമായി സാധ്യമാകുന്നു. ഈ മെച്ചപ്പെടുത്തലിനു് മുമ്പു്, സോഫ്റ്റ്‌വെയര്‍ പരിഷ്കരണങ്ങളും മറ്റു് സബ്സ്ക്രിപ്ഷന്‍ സര്‍വീസുകളും ലഭ്യമാകുന്നതു് തുടരുന്നതിനായി, ഈ സര്‍ട്ടിഫിക്കേറ്റ് ഉപയോക്താക്കള്‍ മാനുവലായി ലഭ്യമാക്കേണ്ടതായിരുന്നു. സ്വയമായി ഒരു സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നതു്, സര്‍വീസിലുള്ള ഇടപെടലുകള്‍ കുറയ്ക്കുന്നു. സ്വയമായി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നതു് പരാജയപ്പെടുത്തതും ഉപയോക്താവിനെ അറിയിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, https://www.redhat.com/rhel/renew/faqs/ കാണുക.
സബ്സ്ക്രിപ്ഷനുകള്‍ സ്റ്റാക്ക് ചെയ്യുന്നു
Red Hat Enterprise Linux 5.8-ല്‍ സബ്സ്ക്രിപ്ഷന്‍ സ്റ്റാക്കിങിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഒറ്റ സിസ്റ്റത്തില്‍ അനവധി സബ്സ്ക്രിപ്ഷനുകള്‍ ഒന്നിപ്പിച്ചു് ഉപയോഗപ്രദമാക്കുന്നതിനായി, ഇതു് ഉപയോക്താക്കളെ സഹായിയ്ക്കുന്നു. സബ്സ്ക്രിപ്ഷന്‍ സ്റ്റാക്കിങിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Red Hat Enterprise Linux 5 ഡിപ്ലോയ്മെന്റ് ഗൈഡ് കാണുക..
ആര്‍എച്എന്‍ ക്ലാസ്സിക്കില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള ഐര്‍എച്എനിലേക്കു് നീക്കം ചെയ്യുക
സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള ആര്‍എച്എനിലേക്കു് ആര്‍എച്എന്‍ ക്ലാസ്സിക് ഉപഭോക്താക്കളെ നീക്കം ചെയ്യുന്നതിനുള്ളൊരു പുതിയ പ്രയോഗം Red Hat Enterprise Linux 5.8-ല്‍ ലഭ്യമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, Red Hat Enterprise Linux 5 ഡിപ്ലോയ്മെന്റ് ഗൈഡ് കാണുക.

പാഠം 7. സെക്യൂരിറ്റി, സ്റ്റാന്‍ഡേര്‍ഡുകളും സര്‍ട്ടിഫിക്കേഷനും

എസ്‌സിഎപി 1.1
SCAP 1.1 (സെക്യൂരിറ്റി കണ്ടന്റ് ഓട്ടോമേഷന്‍ പ്രോട്ടോക്കോള്‍) പ്രവര്‍ത്തനം ലഭ്യമാക്കുന്നതിനായി OpenSCAP പരിഷ്കരിച്ചിരിയ്ക്കുന്നു.
ഡിജിസേര്‍ട്ട് സര്‍ട്ടിഫിക്കേറ്റ് openssl-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു
Red Hat Enterprise Linux 5.8-ല്‍, openssl പാക്കേജില്‍ /etc/pki/tls/certs/ca-bundle.crt ഫയലില്‍ (ഇതില്‍ വിശ്വസനീയമായ റൂട്ട് സിഎ സര്‍ട്ടിഫിക്കേറ്റുകള്‍ അടങ്ങുന്നു) DigiCert സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടുന്നു.

പാഠം 8. ക്ലസ്റ്ററിങും ഹൈ അവയിലബിളിറ്റി

ഹൈ അവയിലബിളിറ്റി, റീസൈലന്റ് സ്റ്റോറേജ് ചാനല്‍ എന്നിവയില്‍ നിന്നും പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നു
Red Hat Enterprise Linux 5.8 ബീറ്റാ സിസ്റ്റത്തില്‍, cdn.redhat.com-ല്‍ നിന്നും cluster, cluster-storage പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്, ഹൈ അവയിലബിളിറ്റി, റീസീലിയന്റ് സ്റ്റോറേജ് എന്നിവ ലഭ്യമാക്കുന്നു. ഇവ ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല എന്നു് അടയാളപ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Linux 5.8 ബീറ്റാ ഇന്‍സ്റ്റലേഷന്‍ മീഡിയാ ഉപയോഗിയ്ക്കുവാന്‍ Red Hat നിര്‍ദ്ദേശിയ്ക്കുന്നു. ഇതു്, cluster, cluster-storage എന്നീ പാക്കേജുകളില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, ഇന്‍സ്റ്റലേഷന്‍ സമയത്തു് സബ്സ്ക്രിപ്ഷന്‍ നംബര്‍ ലഭ്യമാക്കുന്നു. സബ്സ്ക്രിപ്ഷന്‍ നംബറുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ KBase ലേഖനം കാണുക.

പാഠം 9. വിര്‍ച്ച്വലൈസേഷന്‍

9.1. Xen

ഒരു പിവി ഗസ്റ്റിലേക്കു് ഹോസ്റ്റ് സിഡി-റോമിനെ ചേര്‍ക്കുന്നു
വിര്‍ച്ച്വല്‍ ബ്ലോക്ക് ഡിവൈസായി ഒരു പാരാവിര്‍ച്ച്വലൈസ്ഡ് ഗസ്റ്റിലേക്കു് ഹോസ്റ്റ് സിഡി-റോം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പിന്തുണ മെച്ചപ്പെടുത്തിരിയ്ക്കുന്നു.
ഗസ്റ്റ് വിബിഡികളുടെ വ്യാപ്തി ഡൈനാമിയ്ക്കായി മാറ്റുക
Red Hat Enterprise Linux 5.8-ല്‍, Xen ഗസ്റ്റുകളിലുള്ള വിര്‍ച്ച്വല്‍ ബ്ലോക്ക് ഡിവൈസുകള്‍, ഏതെങ്കിലും ഓണ്‍ലൈനായി വ്യാപ്തി മാറ്റുന്ന ഹോസ്റ്റിലുള്ള ബാക്കിങ് ഡിവൈസുകളുടെ പകര്‍പ്പാകുന്നു.

9.2. കെവിഎം

virtio-win-ലേക്കു് സ്പയിസ് ക്യൂഎക്സ്എല്‍ ഡ്രൈവറുകള്‍ ചേര്‍‌ത്തിരിയ്ക്കുന്നു
ഒരു എംഎസ്ഐ ഇന്‍സ്റ്റോളറിന്റെ ആവശ്യമില്ലാതെ ലളിത ഇന്‍സ്റ്റലേഷനും ഡ്രൈവറുകളുടെ പരിഷ്കരണത്തിനും, virtio-win ആര്‍പിഎം പാക്കേജിലേക്കു് സ്പയിസ് ക്യൂഎക്സ്എല്‍ ഡ്രൈവറുകള്‍ ചേര്‍ക്കേണ്ടതുണ്ടു്.

9.3. സ്പയിസ്

പുതിയ pixman പാക്കേജ്
Red Hat Enterprise Linux 5.8-ല്‍ pixman എന്നൊരു പുതിയ പാക്കേജ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇതു് ലോലവര്‍ പിക്സല്‍ മാനിപുലേഷന്‍ ലൈബ്രറിയും ഇമേജ് കംപോസിറ്റിങ്, ട്രപസോയിഡ് റാസ്റ്ററൈസേഷന്‍ എന്നീ വിശേഷതകള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നു. spice-client പാക്കേജിന്റെ ഡിപന്‍ഡന്‍സിയായി pixman പാക്കേജ് ചേര്‍ത്തിരിയ്ക്കുന്നു.

പാഠം 10. സാധാരണ പരിഷ്കരണങ്ങള്‍

മെച്ചപ്പെട്ട പിഡിഎഫ്/എ പിന്തുണ
Red Hat Enterprise Linux 5.8-ല്‍ PDF/A-നുള്ള— പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റിനുള്ള ഐഎസ്ഒ-നിലവലാരമുള്ള പതിപ്പു്— മെച്ചപ്പെട്ട പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു, ഇതിനായി GhostScript version 9.01-ലേക്കു് പുതുക്കിയിരിയ്ക്കുന്നു.
httpd-നുള്ള\nconnectiontimeout പരാമീറ്റര്‍
ബാക്കെന്‍ഡ് പൂര്‍ത്തിയാക്കുന്നതിനുള്ള കണക്ഷന്‍ തയ്യാറാക്കുന്നതിനായി എത്ര സമയം സര്‍വീസ് കാത്തിരിയ്ക്കണം എന്നു് വ്യക്തമാക്കുന്ന പുതിയ connectiontimout, httpd സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഈ പരാമീറ്റര്‍ നിഷ്കര്‍ഷിച്ചാല്‍, അപ്പാച്ചെ വഴി ലോഡ് ബാലന്‍സിങ് ഉപയോഗിയ്ക്കുമ്പോള്‍ ക്ലയന്റില്‍ ഉണ്ടാകുന്ന സമയപരിധി പിശകുകളുടെ എണ്ണം കുറയുന്നു.
iptables reload ഐച്ഛികം
iptables സര്‍വീസുകള്‍ ഇപ്പോള്‍ ഒരു reload ഐച്ഛികം ഉപയോഗിയ്ക്കുന്നു. ഘടകങ്ങള്‍ ലഭ്യമാക്കുകയോ അല്ലെങ്കില്‍ വീണ്ടും ലഭ്യമാക്കാതെയോ, സ്ഥാപിച്ച കണക്ഷനുകള്‍ വേണ്ടെന്നു് വയ്ക്കാതയോ iptables നിയമങ്ങള്‍ പുതുക്കുന്നതിനായി ഈ ഐച്ഛികം സഹായിയ്ക്കുന്നു.
ആര്‍പിഎമിനുള്ള xz പിന്തുണ
Red Hat Enterprise Linux 5.8-ല്‍, LZMA എന്‍ക്രിപ്ഷന്‍ ഉപയോഗിയ്ക്കുന്ന പാക്കേജുകളുടെ കംപ്രഷന്‍/ഡീകംപ്രഷന്‍ കൈകാര്യം ചെയ്യുന്നതിനായി ആര്‍പിഎം xz പാക്കേജ് ഉപയോഗിയ്ക്കുന്നു.
python-ctypes പാക്കേജ്
Red Hat Enterprise Linux 5.8-ല്‍ പുതിയൊരു python-ctypes പാക്കേജ് ചേര്‍ത്തിരിയ്ക്കുന്നു. പൈഥണില്‍ സി ഡേറ്റാ രീതികള്‍ തയ്യാറാക്കുകയും കൈകാര്യം ചെയ്യുകയും ഡൈനമിക് ലിങ്ക് ലൈബ്രറികള്‍ (ഡിഎല്‍എല്‍) അല്ലെങ്കില്‍ പങ്കിടുന്ന ലൈബ്രറികളില്‍ ഫംഗ്ഷനുകള്‍ ലഭ്യമാക്കുന്നതിനായി സഹായിയ്ക്കുന്നൊരു പൈഥണ്‍ ഘടകമാണു് python-ctypes. പൈഥണില്‍ ഈ ലൈബ്രറികളുടെ റാപ്പിങ് ഇതനുവദിയ്ക്കുന്നു. ഈ പാക്കേജ് iotop പ്രയോഗത്തിന്റെ ഡിപന്‍ഡന്‍സിയായി പ്രവര്‍ത്തിയ്ക്കുന്നു.
unixOBDC-ന്റെ 64-ബിറ്റ് പതിപ്പു്
unixODBC64 പാക്കേജ് വഴി Red Hat Enterprise Linux 5.8-ല്‍ പുതിയ unixODBC-ന്റെ 64-ബിറ്റ് പതിപ്പു് ചേര്‍ത്തിരിയ്ക്കുന്നു. unixODBC64 പാക്കേജിനൊപ്പം, പ്രത്യേക ഡേറ്റാബെയിസിനുള്ള പിന്തുണ ലഭ്യമാക്കുന്ന രണ്ടു് പാക്കേജുകള്‍ ഉള്‍പ്പെടുത്തിരിയ്ക്കുന്നു: mysql-connector-odbc64, postgresql-odbc64. തേര്‍ഡ്-പാര്‍ട്ടി ഒഡിബിസി ഡ്രൈവറുകള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കേണ്ട ഉപയോക്താക്കള്‍, unixODBC64 പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുക, ശേഷം ആവശ്യമെങ്കില്‍ postgresql-odbc64 അല്ലെങ്കില്‍ (അല്ലെങ്കില്‍ രണ്ടും) mysql-connector-odbc64 പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
iotop പ്രയോഗം
പുതിയ iotop പ്രയോഗം ചേര്‍ത്തിരിയ്ക്കുന്നു.\ntop പ്രയോഗം പോലെ തന്നെ, യൂസര്‍ ഇന്റര്‍ഫെയിസുള്ളൊരു പൈഥണ്‍ പ്രോഗ്രാമാകുന്നു iotop. ഇതു് പ്രവര്‍ത്തനത്തിലുള്ള പ്രക്രിയകള്‍ക്കു് ഐ/ഒ പ്രക്രിയയുടെ സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുവാന്‍ സഹായിയ്ക്കുന്നു.
ബിഡി-സജ്ജമായ gcc44-നുള്ള binutils
Red Hat Enterprise Linux 5.8-ല്‍ ഇപ്പോള്‍ പുതിയ binutils220 പാക്കേജ് ലഭ്യമാക്കുന്നു. gcc44 കംപൈല്‍ ചെയ്യുമ്പോള്‍, ബിഡി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിയ്ക്കുവാന്‍ ഇതിനു് സാധ്യമാകുന്നു. എഎംഡി ബുള്‍ഡോസര്‍ സിപിയു വിശേഷതകള്‍ ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകള്‍ തയ്യാറാക്കുവാന്‍ ഉപയോക്താക്കളെ ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നു.
ഒരു പരിഷ്കരണത്തിനു് ശേഷം httpd സര്‍വീസ് വീണ്ടും സജ്ജമാക്കുക
httpd പാക്കേജ് പരിഷ്കരിച്ച ശേഷം httpd സര്‍വീസ് ഓട്ടോമാറ്റിയ്ക്കായി വീണ്ടും ആരംഭിയ്ക്കുന്നു.
കര്‍ബറോസ് നെഗോസിയേഷനുള്ള കേള്‍ പിന്തുണ
റിമോട്ട് സിസ്റ്റങ്ങളുമായി ബന്ധപ്പെടുന്നതിനു് കര്‍ബറോസ് ആധികാരികത ഉറപ്പാക്കല്‍ സംവിധാനം ഉപയോഗിയ്ക്കുന്നതിനു് curl പ്രയോഗത്തില്‍ ഇപ്പോള്‍ നെഗോഷ്യേറ്റ് പ്രോക്സി പിന്തുണ ലഭ്യമാകുന്നു.\n
vsftpd-നുള്ള ssl_request_cert ഐച്ഛികം
ക്ലയന്റ് സര്‍ട്ടിഫിക്കേറ്റ് പരിശോധനകള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനുള്ള ssl_request_cert ഐച്ഛികം vsftpd പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇതു് പ്രവര്‍ത്തന സജ്ജമെങ്കില്‍, അകത്തേക്കു് വരുന്ന എസ്എസ്എല്‍ കണക്ഷനുകള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് vsftpd ആവശ്യപ്പെടുന്നു. ഈ ഐച്ഛികത്തിനു് (/etc/vsftpd/vsftpd.conf ഫയലില്‍) സ്വതവേ ഉവ്വു് സജ്ജീകരിച്ചിരിയ്ക്കുന്നു.
hwdata പാക്കേജില്‍ ഡിവൈസ് ഐഡികള്‍ ചേര്‍ത്തിരിയ്ക്കുന്നു
ഹാര്‍ഡ്‌വെയര്‍ തിരിച്ചറിയലും ക്രമീകരണ ഡേറ്റയും ലഭ്യമാക്കുന്നതിനും കാണിയ്ക്കുന്നതിനുമുള്ള പ്രയോഗങ്ങള്‍ hwdata പാക്കേജില്‍ അടങ്ങുന്നു. താഴെ പറഞ്ഞിരിയ്ക്കുന്ന ഹാര്‍ഡ്‌വെയറില്‍ ഡിവൈസ് ഐഡികള്‍ ചേര്‍ത്തിരിയ്ക്കുന്നു:
  • ഇന്റല്‍ കോര്‍ i3, i5, i7, "Sandy Bridge" എന്ന പേരില്‍ മുമ്പു് അറിയപ്പെട്ടിരുന്ന മറ്റു് പ്രൊസസ്സറുകള്‍
  • ഏറ്റവും പുതിയ എച്പി ഇന്റഗ്രേറ്റഡ് ലൈറ്റ്സ്-ഔട്ട് 4 (iLO) ഡിവൈസുകള്‍
  • അഥെറോസ് 3x3 a/g/n (Madeira) വയര്‍ലെസ്സ് ലാന്‍

റിവിഷന്‍ ഹിസ്റ്ററി

പുനര്‍നിരീക്ഷണ ചരിത്രം
പുനര്‍നിരീക്ഷണം 1-0Thu Feb 16 2011മാര്‍ട്ടിന്‍ Prpič
Release of the Red Hat Enterprise Linux 5.8 Release Notes