The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
All other trademarks are the property of their respective owners.
ഓരോ പ്രയോഗത്തിനും വരുത്തിയിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവ ഒന്നിച്ചു് Red Hat Enterprise Linux-ന്റെ ലഘു പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Linux 6 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പ്രധാന മാറ്റങ്ങളും ഇവയ്ക്കുള്ള പ്രയോഗങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ Red Hat Enterprise Linux 6.2 പ്രകാശനക്കുറിപ്പില്‍ ലഭ്യമാകുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളും അവയുടെ വിശദാംശങ്ങളും സാങ്കേതിക കുറിപ്പുകള്‍ എന്ന കണ്ണിയില്‍ കാണാം.
Red Hat Enterprise Linux 6.2-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux-ന്റെ 6.2 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതിക കുറിപ്പുകള്‍ കാണുക.
biosdevname പാക്കേജ് 0.3.8 എന്ന ലക്കത്തിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. --smbios, --nopirq എന്നീ കമാന്‍ഡ് ലൈന്‍ പരാമീറ്ററുകള്‍ ഇതു് ലഭ്യമാക്കുന്നു. ഇവ ഉപയോഗിച്ചു്, ബിള്‍ഡ് പ്രക്രിയയില്‍ നിന്നും ഈ കോഡ്പാഥുകള് നീക്കം ചെയ്ത സോഴ്സ് കോഡ് പാച്ചുകള്‍ നീക്കം ചെയ്യുവാന്‍ സാധിയ്ക്കുന്നു.
Chapter 2. ഇന്സ്റ്റലേഷന്
ഇന്സ്റ്റലേഷന് സമയത്തു്, WWID ഉപയോഗിച്ചുള്ള ഡിവൈസ് തിരിച്ചറിയലിനുള്ള പിന്തുണ
ഫൈബര്‍ ചാനലും സീരിയല്‍ അറ്റാച്ച് എസ്സിഎസ്ഐ (എസ്എഎസ്)ഡിവൈസുകളും,ഇപ്പോള്‍ ഒരു വേള്‍ഡ് വൈഡ് നെയിം (WWN) ആയി അല്ലെങ്കില്‍ ശ്രദ്ധിയ്ക്കപ്പെടാത്ത ഇന്‍സ്റ്റലേഷനുകള്‍ വേള്‍ഡ് വൈഡ് ഐഡന്റിഫയര്‍ (WWID) എന്നും അറിയപ്പെടുന്നു. ഐഇഇഇ-യുടെ നിലവാരത്തിന്റൊരു ഭാഗമാകുന്നു WWN. സ്റ്റോറേജ് ഏരിയ നെറ്റ്വര്ക്കും(എസ്എഎന്‍) മെച്ചപ്പെട്ട മറ്റു് നെറ്റ്വര്ക്കും ഉപയോഗിയ്ക്കുന്ന ഉപയോക്താക്കള്‍ക്കു്, ഇന്സ്റ്റലേഷന് സമയത്തു് സംഭരണ ഡിവൈസുകള്‍ തിരിച്ചറിയുവാന്‍ സഹായിയ്ക്കുന്നു. മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി, അനവധി ഫിസിക്കല്‍ പാഥുകള്‍ ഉപയോഗിച്ചു് ഒരു സര്‍വറിലേക്കു് സംഭരണ ഡിവൈസ് ചേര്‍ക്കുമ്പോള്‍, ഡിവൈസ് തിരിച്ചറിയുന്നതിനായി ഏതെങ്കിലും പാഥിനുള്ള WWN മാത്രം മതിയാകുന്നു.
ബയോസിനൊപ്പം 2.2 TB-യേക്കാള്‍ വലിയ പാര്ട്ടീഷനുകള്ക്കുള്ള പിന്തുണ
2.2 TB -യേക്കാള്‍ വലിയ ഹാര്‍ഡ് ഡ്രൈവ് പാര്‍ട്ടീഷനുകളില്‍ നിന്നും ബൂട്ട് ചെയ്യുന്നതിനായി ഇന്‍സ്റ്റലേഷനുകള്‍ ഇപ്പോള്‍ ക്രമീകരിയ്ക്കാം. ഇതിനായി, GUID പാര്ട്ടീഷന് ടേബിളില്‍ (ജിപിടി) നിന്നും ബയോസ് മാതൃകകള്‍ തെരഞ്ഞെടുക്കുന്നു. മുമ്പുള്ള ബയോസ് അനുസരിച്ചു്, പുതിയ യൂണിഫൈഡ് എക്സ്റ്റെന്‍സിബിള്‍ ഫേംവെയര്‍ ഇന്റര്‍ഫെയിസ് (യുഇഎഫ്ഐ) ഉപയോഗിയ്ക്കാത്ത സിസ്റ്റങ്ങളില്‍, വലിയ പാര്‍ട്ടീഷനുകള്‍ ഉപയോഗിയ്ക്കുന്നതില്‍ പരിമിതി ഉണ്ടായിരുന്നു.
പ്രാരംഭ ramdisk ഫയല്‍
64-bit PowerPC, 64-bit IBM POWER സീരീസ് സിസ്റ്റങ്ങളിലുള്ള പ്രാരംഭ ramdisk ഫയലിന്റെ പേരു് initrd.img എന്നാകുന്നു. മുമ്പുള്ള പതിപ്പില്‍ ramdisk.image.gz എന്നായിരുന്നു.
നെറ്റ്വര്‍ക്ക് ഇന്‍സ്റ്റലേഷനുള്ള സ്റ്റാറ്റിക് IPv6 വിലാസത്തിനുള്ള പിന്തുണ
Red Hat Enterprise Linux 6.2-ല്‍, നെറ്റ്വര്‍ക്ക് ഇന്‍സ്റ്റലേഷനുകള്‍ക്കു്, ipv6 ബൂട്ട് ഉപാധിയ്ക്കു് IPv6 വിലാസം നല്‍കാം. വിലാസം ഇപ്രകാരം ആയിരിയ്ക്കണം:
<IPv6 address>[/<prefix length>]
ശരിയായ IPv6 വിലാസത്തിനുള്ള ഉദാഹരണം: 3ffe:ffff:0:1::1/128.പ്രഫിക്സ് നല്‍കിയില്ലെങ്കില്‍, മൂല്ല്യം 64 ആകുന്നു. ipv6 ബൂട്ട് ഐച്ഛികത്തിനു് ഒരു സ്റ്റാറ്റിക് IPv6 വിലാസം നല്കി, dhcp , auto പരാമീറ്ററുകളെ സഹായിയ്ക്കുന്നു. ഇവ ipv6 ബൂട്ട് ഐച്ഛികത്തിലും നല്‍കാം.
Chapter 3. കേര്‍ണല്‍
Red Hat Enterprise Linux 6.2-ലുള്ള കേര്‍ണലില്‍, ലിനക്സ് കേര്ണലിനുള്ള അനവധി ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, Red Hat Enterprise Linux 6.2 Beta സാങ്കേതിക കുറിപ്പിലുള്ള കേര്‍ണല്‍ ഭാഗം വായിക്കുക.
അധികമായ ഫയല്‍ സിസ്റ്റങ്ങളില്‍ kexec kdump എന്നിവയ്ക്കുള്ള പിന്തുണ
Red Hat Enterprise Linux 6-ലുള്ള താഴെ പറഞ്ഞിരിയ്ക്കുന്ന ഫയല്‍ സിസ്റ്റങ്ങളില്‍ Kdump (kexec അടിസ്ഥാനത്തിലുള്ള ക്രാഷ് ഡംപിങ് സംവിധാനം) ഇപ്പോള്‍ ഡംപിങ് പിന്തുണയ്ക്കുന്നു :
Btrfs (ഈ ഫയല്‍ സിസ്റ്റം ടെക്നോളജി പ്രിവ്യൂ ആണു്)
ext4
എക്സ്എഫ്എസ് (എക്സ്എഫ്എസ് ഒരു ലേയര്‍ പ്രൊഡക്ടാകുന്നു. ഈ വിശേഷത പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഇതു് ഇന്‍സ്റ്റോള്‍ ചെയ്തിരിയ്ക്കണം)
pkgtemp, coretemp-നൊപ്പം ചേര്‍ത്തിരിയ്ക്കുന്നു
pkgtemp ഘടകം coretemp ഘടകത്തിനൊപ്പം കൂട്ടിച്ചേര്ത്തിരിയ്ക്കുന്നു. pkgtemp ഘടകം നിലവില്‍ നീക്കം ചെയ്തിരിയ്ക്കുന്നു. മുമ്പു് ലഭ്യമാക്കിയിരുന്നവയും പുതിയ ചില വിശേഷതകളും coretemp ഘടകം ലഭ്യമാക്കുന്നു. ഇതിനുള്ള പിന്തുണ pkgtemp ഘടകത്തില്‍ നിന്നും ലഭിയ്ക്കുന്നു.
മുമ്പു്, coretemp ഓരോ കോര്‍ താപനിലകള്‍ മാത്രമേ നല്കിയിരുന്നുള്ളൂ. പക്ഷേ, pkgtemp ഘടകം സിപിയു പാക്കേജിനുള്ള താപനില് ലഭ്യമാക്കിയിരുന്നു. Red Hat Enterprise Linux 6.2-ല്‍, കോര്‍, അണ്കോര്, പാക്കേജ് എന്നിവയുടെ താപനിലകള്‍ coretemp ഘടകം ലഭ്യമാക്കുന്നു.
ഈ ഘടകങ്ങള്‍ ഏതെങ്കിലും ഉപയോഗിച്ചു്, ഏതു് സ്ക്രിപ്റ്റും ശരിയാക്കുവാന്‍ സാധിയ്ക്കുന്നു.
Red Hat Enterprise Linux 6.2-ല്‍, SCSI മിഡ്ലെയര് SCSI ഡ്രൈവര്‍ വിശേഷതകള്ക്കുള്ള queuecommand ലോക്ക്ലെസ്സ് ഡിസ്പാച്ചിങ് പിന്തുണയ്ക്കുന്നു.
അപ്സ്ട്രീം SCSI ലോക്ക് പുഷ്ഡൌണ് കമ്മിറ്റിനുള്ള ബാക്ക്പോര്ട്ടാകുന്നിതു്. Red Hat Enterprise Linux 6.0, Red Hat Enterprise Linux 6.1 എന്നിവയ്ക്കുള്ള ബൈനറി കോംപാറ്റിബിളിറ്റി ബാക്ക്പോര്‍ട്ട് ലഭ്യമാക്കുന്നു. സമമായ അപ്സ്ട്രീം ലോക്ക് പുഷ്ഡൌണ് സംവിധാനത്തില്‍ നിന്നും ബൈനറി കോംപാറ്റിബിളിറ്റിയ്ക്കു് വ്യത്യാസം ആവശ്യമുണ്ടു്.
SCSI ഡ്രൈവറുകള്‍, scsi_host_template-ല്‍ മുമ്പു് ഉപയോഗിയ്ക്കാത്തൊരു ഫ്ലാഗ് മുഖേന SCSI മിഡ്ലേയറിനു് സൂചിപ്പിയ്ക്കുന്നതു് - queuecommand ഡ്രൈവര്‍ SCSI ഹോസ്റ്റ് ബസ് ലോക്ക് ഹെള്ഡില്ലാതെ ലഭ്യമാക്കുന്നു എന്നാണു്.
ഡ്രൈവര്‍ queuecommand ഡിസ്പാച്ച് സമയത്തു് Scsi_Host ലോക്കായിരിയ്ക്കും എന്നതാണു് സ്വതവേയുള്ള രീതി. scsi_host_alloc-നു് മുമ്പു്, scsi_host_template ലോക്ക്ലെസ്സ് ബിറ്റായി സജ്ജമാക്കുന്നതു്, Scsi_Host ലോക്കില്ലാതെ ഡ്രൈവര്‍ queuecommand വിശേഷത ലഭ്യമാക്കുവാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ളപ്പോള്, ഏതു് ലോക്ക് സംരക്ഷണത്തിനും queuecommand കോഡ് പാഥിലേക്കു് pushed down ചെയ്യേണ്ടതുണ്ടു്.
Red Hat Enterprise Linux 6.2-ല്‍ ലോക്ക്ലെസ്സ് queuecommand ഉപയോഗിയ്ക്കുവാന്‍ പരിഷ്കരിച്ച SCSI ഡ്രൈവറുകള്‍:
iscsi_iser
be2iscsi
bnx2fc
bnx2i
cxgb3i
cxgb4i
fcoe (സോഫ്റ്റ്വെയര് fcoe)
qla2xxx
qla4xxx
ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ടാര്‍ഗറ്റ് മോഡിനുള്ള പിന്തുണ
Red Hat Enterprise Linux 6.2-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ടാര്‍ഗറ്റ് മോഡിനുള്ള പിന്തുണ ഉള്‍പ്പെടുന്നു. fcoe-target-utils ലഭ്യമാക്കുന്ന targetadmin മുഖേന ഈ കേര്‍ണല്‍ വിശേഷത ക്രമീകരിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഒരു നെറ്റ്വര്‍ക്ക് പിന്തുണയുള്ള ഡേറ്റാ സെന്റര്‍ ബ്രിഡ്ജിങിനായി (ഡിസിബി) ഉപയോഗിയ്ക്കുന്നതിനു് FCoE രൂപപ്പെടുത്തിയിരിയ്ക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി, dcbtool(8) , targetadmin(8) മാന്‍ താളുകള്‍ കാണുക.
പ്രധാനപ്പെട്ടതു്
ടെക്നോളജി പ്രിവ്യൂ ആയ ഈ വിശേഷത, പുതിയ SCSI ടാര്‍ഗറ്റ് ലേയര്‍ ഉപയോഗിയ്ക്കുന്നു. FCoE ടാര്‍ഗറ്റ് പിന്തുണയില്‍ നിന്നും വേറേയായി ഇതുപയോഗിയ്ക്കുവാന് പാടില്ല. ഈ പാക്കേജ് എജിപിഎല്‍ ലൈസന്‍സ് അനുസരിച്ചാകുന്നു.
crashkernel=auto ബൂട്ട് പരാമീറ്ററിനുള്ള പിന്തുണ
Red Hat Enterprise Linux 6.1-ല്‍, BZ#605786 മുഖേന, crashkernel=auto ബൂട്ട് പരാമീറ്റര്‍ ഇല്ലാതാക്കിയിരിയ്ക്കുന്നു. എന്നിരുന്നാലും, Red Hat Enterprise Linux 6.2-ല്‍, എല്ലാ Red Hat Enterprise Linux 6 സിസ്റ്റങ്ങളിലും crashkernel=auto-നുള്ള പിന്തുണ ലഭ്യമാകുന്നു.
ഒരു ഫ്ലഷ് പ്രവര്‍ത്തിയ്ക്കുന്നതിനു് താമസമുള്ള ഡിവൈസുകളെ സഹായിയ്ക്കുന്നതിനായി Red Hat Enterprise Linux 6.2 ഫ്ലഷ് ആവശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
UV2 ഹബ് പിന്തുണ
Red Hat Enterprise Linux 6.2 UV2 Hub പിന്തുണ ചേര്‍ക്കുന്നു. നിലവിലുള്ള UV1 hub ചിപ്പിനു് ശേഷമുള്ളത UVhub ചിപ്പാകുന്നു UV2. ഡവലപ്മെന്റിലുള്ള HARP hub ചിപ്പാണു് UV2 ഇപ്പോള്‍ ഉപയോഗിയ്ക്കുന്നതു്. ഒരു എസ്എസ്ഐയില്‍ 64 TB മെമ്മറി പിന്തുണയ്ക്കുന്നതിനായി UV2 രൂപപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ, യുവി സിസ്റ്റങ്ങള്‍ക്കു് നോഡ് കണ്ട്രോളര് എംഎംആറുകള് പരിഷ്കരിച്ചിരിയ്ക്കുന്നു.
acpi_rsdp ബൂട്ട് പരാമീറ്റര്‍
ഒരു ACPI RSDP വിലാസം kdump-ലേക്കു് ലഭ്യമാക്കുന്നതിനായി, Red Hat Enterprise Linux 6.2 acpi_rsdp ബൂട്ട് പരാമീറ്റര്‍ അവതരിപ്പിയ്ക്കുന്നു. ഇങ്ങനെ, kdump കേര്‍ണല്‍ ഇഎഫ്ഐ (എക്സ്റ്റെന്‍സിബിള്‍ ഫേംവെയര്‍ ഇന്റര്‍ഫെയിസ്) ഇല്ലാതെ ബൂട്ട് ചെയ്യുന്നു.
QETH ഡ്രൈവര്‍ മെച്ചപ്പെടുത്തലുകള്‍
ഈ മെച്ചപ്പെടുത്തലുകള്‍ QETH നെറ്റ്വര്‍ക്ക് ഡിവൈസ് ഡ്രൈവറില്‍ ചേര്‍ത്തിരിയ്ക്കുന്നു:
af_iucv ഹൈപര്സോക്കറ്റുകളുടെ ട്രാന്‍സ്പോര്‍ട്ടിനുള്ള പിന്തുണ
നിര്‍ബന്ധമായ സിഗ്നല്‍ അഡാപ്ടര്‍ സൂചനകള്‍ക്കുള്ള പിന്തുണ
സംഭരണ ബ്ലോക്കുകളുടെ അസിന്‍ക്രൊണസ് ഡലിവറിയ്ക്കുള്ള പിന്തുണ
DASD ഡ്രൈവറിലേക്കുള്ള റോ ECKD പ്രവേശനത്തിനുള്ള പിന്തുണ
if_ether ഘടകത്തിലേക്കു് പുതിയ ഇഥര്‍നെറ്റ് പ്രോട്ടോക്കോള്‍ ഐഡി ചേര്‍ത്തിരിയ്ക്കുന്നു
സിപിഎസിഎഫ് ആല്‍ഗോരിഥം
പുതിയ CPACF (CP Assist for Cryptographic Function) ആല്ഗോരിഥമുകള്ക്കുള്ള പിന്തുണ, ഇതു് പിന്തുണയ്ക്കുന്നതു് IBM zEnterprise 196 - ചേര്‍ത്തിരിയ്ക്കുന്നു. പുതിയ ഹാര്ഡ്വെയര് ആക്സിലറേറ്റഡ് ആല്ഗോരിഥമുകള്:
എഇഎസിനുള്ള സിടആര് മോഡ്
ഡിഇഎസ്, 3ഡിഇഎസ് എന്നിവയ്ക്കുള്ള സിടആര് മോഡ്
128, 256 ബിറ്റ് വ്യാപ്തിയുള്ള എഇഎസിനുള്ള എക്സ്ടിഎസ് മോഡ്
ജിസിഎം മോഡിനുള്ള GHASH മസ്സേജ് ഡൈജസ്റ്റ്
pci=realloc കേര്‍ണല്‍ പരാമീറ്റര്‍ മുഖേന, Red Hat Enterprise Linux 6.2 നിബന്ധന അനുസരിച്ചുള്ള റിസോഴ്സ്-ലഭ്യമാക്കല്‍ പിന്തുണയ്ക്കുന്നു. ഒരു റിഗ്രഷനുമില്ലാതെ, ഒരു ഡൈനമിക് റീഅലോക്കേറ്റ് പിസിഐ റിസോഴ്സ് ചേര്‍ക്കുന്നതിനായി ഇതു് സഹായിയ്ക്കുന്നു. സ്വതവേ, ഇതു് ഡൈനമിക്സ റിഅലോക്കേഷന് പ്രവര്‍ത്തന രഹിതമാക്കുന്നു. pci=realloc കേര്‍ണല്‍ കമാന്‍ഡ് ലൈന്‍ പരാമീറ്റര്‍ വഴി ഇതിനെ പ്രവര്‍ത്തന സജ്ജമാക്കുവാനും സാധിയ്ക്കുന്നു.
പിസിഐ മെച്ചപ്പെടുത്തലുകള്‍
സ്വതവേ ഡൈനമിക് റീഅലോക്കേഷന് പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു. pci=realloc കേര്‍ണല്‍ കമാന്‍ഡ് ലൈന്‍ പരാമീറ്റര്‍ ഉപയോഗിച്ചു് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധിയ്ക്കുന്നു. കൂടാതെ, PCI assign unassigned കോളുകള്‍ക്കായി വലിയ പരിമിധികള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
എസ്എംഇപി
കേര്‍ണലില്‍, Red Hat Enterprise Linux 6.2 എസ്എംഇപി (സൂപ്പര്വിഷന് മോഡ് എക്സിക്യൂഷന് പ്രൊട്ടക്ഷന്‍) സജ്ജമാക്കുന്നു. സൂപ്പര്‍വൈസര്‍ മോഡില്‍ ആകുമ്പോള്‍ ഉപയോക്താവിനുള്ള താളുകളില്‍ നിന്നും നടപ്പിലാക്കേണ്ടാത്ത ആവശ്യം എസ്എംഇപി മെച്ചപ്പെട്ട സംവിധാനം കാഴ്ചവയ്ക്കുന്നു. ഇതു് പിന്നീടു് സിപിയു ലഭ്യമാക്കുന്നു. സിപിയു സൂപ്പര്‍വൈസര്‍ മോഡിലുള്ളപ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇതു് പരിഹരിയ്ക്കുന്നു.
മെച്ചപ്പെട്ട ഫാസ്റ്റ് സ്ട്രിങ് നിര്‍ദ്ദേശങ്ങള്‍
ഏറ്റവും പുതിയ ഇന്റല്‍ പ്ലാറ്റ്ഫോമിനുള്ള മെച്ചപ്പെട്ട ഫാസ്റ്റ് സ്ട്രിങ് REPMOVSB/STORESB നിര്‍ദ്ദേശങ്ങള്‍ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
USB 3.0 xHCI
USB 3.0 xHCI ഹോസ്റ്റ് ഡ്രൈവര്‍ split-hub പിന്തുണ ചേര്‍ക്കുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു. ഇങ്ങനെ, ഒരു USB 3.0 roothub, USB 2.0 roothub എന്നിവ രജിസ്ടര്‍ ചെയ്തു്, xHCI ഹോസ്റ്റ് കണ്‍ട്രോളറിനെ ഒരു എക്സ്റ്റേണല്‍ USB 3.0 hub ആയി പ്രവര്‍ത്തിയ്ക്കുവാന്‍ അനുവദിയ്ക്കുന്നു.
എസിപിഐ, എപിഇഐ, ഇഐഎന്ജി എന്നീ പരാമീറ്റിനുള്ള പിന്തുണ
ACPI, APEI, EINJ എന്നീ പരാമീറ്റരിനുള്ള പിന്തുണ സ്വതവേ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു.
pstore
Red Hat Enterprise Linux 6.2 pstore-നുള്ള പിന്തുണ ചേര്‍ക്കുന്നു— പ്ലാറ്റഫോം അനുസരിച്ചുള്ള സംഭരണത്തിനുള്ളൊരു ഫയല്‍ സിസ്റ്റം ഇന്റര്‍ഫെയിസ്.
PCIe AER പിശക് വിവരം പ്രിന്റ് ചെയ്യുന്നു
printk അടിസ്ഥാനത്തിലുള്ള APEI (ACPI Platform Error Interface) ഹാര്ഡ്വെയര് പിശക് രേഖപ്പെടുത്തല്‍ ചേര്‍ത്തിരിയ്ക്കുന്നു. പിശകുകള്‍ ഒന്നിച്ചു് സിസ്റ്റം കണ്സോളിലേക്കു് അയയ്ക്കുന്നതിനായി ഇതു് സഹായിയ്ക്കുന്നു.
8250 PCI സീരിയല്‍ ഡ്രൈവറിലേക്കു് Digi/IBM PCIe 2-port Async EIA-232 അഡാപ്ടറിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. കൂടാതെ, 8250 PCI സീരിയല്‍ ഡ്രൈവറിലേക്കു്, Digi/IBM PCIe 2-port Async EIA-232 അഡാപ്ടറിനുള്ള ഇഇഎച് (എന്‍ഹാന്‍സ്ഡ് എറര്‍ ഹാന്‍ഡിലിങ്) പിന്തുണ ലഭ്യമാക്കുന്നു.
എആര്‍ഐ പിന്തുണ
ARI (Alternative Routing- ID Interpretation) പിന്തുണ - Red Hat Enterprise Linux 6.2-ലുള്ളൊരു PCIe v2 വിശേഷത.
PCIe OBFF
PCIe OBFF (Optimized Buffer Flush/Fill) പ്രവര്‍ത്തന സജ്ജമാക്കുക/രഹിതമാക്കുക എന്നതിനുള്ള പിന്തുണ ഇന്റലിന്റെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തിരിയ്ക്കുന്നു. തടസ്സങ്ങളും മെമ്മറി വിവരങ്ങളും ഉള്ള ഡിവൈസുകളുടെ വിവരം OBFF ലഭ്യമാക്കുന്നു.
Red Hat Enterprise Linux 6.2-ല്‍, PowerPC ആര്ക്കിറ്റക്ചറുകളിലുള്ള NVRAM-ലേക്കു്, dmesg ബഫറില്‍ നിന്നുള്ള കേര്‍ണല്‍ oops/panic റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനായി കേര്‍ണല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു.
എംഎക്സ്എം ഡ്രൈവര്‍
NVIDIA ഡ്രൈവറുകളില്‍, ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്ന MXM ഡ്രൈവര്‍ Red Hat Enterprise Linux 6.2-ലേക്കു് ബാക്ക്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു.
പേജ് കോആലസിങ്
Red Hat Enterprise Linux 6.2 പേജ, കോആലസിങ് അവതരിപ്പിയ്ക്കുന്നു. ലോജിക്കല്‍ പാര്‍ട്ടീഷനുകളില്‍ ഒരോ പോലുള്ള താളുകള്‍ കോആലസ് ചെയ്യുന്നതിനായി IBM പവര്‍ സര്വറുകളിലുള്ള ഈ വിശേഷത അനുവദിയ്ക്കുന്നു.
L3 കാഷ് പാര്‍ട്ടീഷനിങ്
ഏറ്റവും പുതിയ എഎംഡി കുടുംബത്തിലുള്ള സിപിയുകളിലേക്കുള്ള L3 കാഷ് പാര്ട്ടീഷനിങിനുള്ള പിന്തുണ
thinkpad_acpi ഘടകം
പുതിയ ThinkPad മാതൃകകള്‍ക്കുള്ള thinkpad_acpi ഘടകം ചേര്‍ത്തിരിയ്ക്കുന്നു.
സി-സ്റ്റേറ്റ് പിന്തുണ
ഏറ്റവും പുതിയ Intel പ്രൊസസ്സര്‍ സി-സ്റ്റേറ്റ് പിന്തുണ intel_idle-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു.
ഐഒഎംഎംയു മുന്നറിയിപ്പുകള്‍
Red Hat Enterprise Linux 6.2 ഇപ്പോള്‍ AMD സിസ്റ്റങ്ങളില്‍, IOMMU-നുള്ള (ഇന്‍പുട്ട്/ഔട്ട്പുട്ട് മെമ്മറി മാനേജ്മെന്റ് യൂണിറ്റ്) മുന്നറിയിപ്പുകള്‍ കാണിയ്ക്കുന്നു.
ബൂട്ട് സമയത്തു് dmesg-ലേക്കു് പ്രവേശിയ്ക്കുന്നു
ബൂട്ട് സമയത്തു്, dmesg-ലേക്കുള്ള ബയോസ് വിവരം, ബോര്‍ഡ് സിസ്റ്റം എന്നിവയിലേക്കുള്ള പ്രവേശന വിവരം എല്ലാം ചേര്‍ത്തിരിയ്ക്കുന്നു.
IBM PowerPC പിന്തുണ
കേര്ണലിലേക്കു് cputable എന്‍ട്രികള്‍ ചേര്‍ത്തിരിയ്ക്കുന്നു. ഏറ്റവും പുതിയ IBM PowerPC പ്രൊസസ്സര്‍ കുടുംബത്തിനുള്ള പിന്തുണ ലഭ്യമാക്കുന്നു.
VPHN
IBM System p-ല്‍ VPHN (വിര്‍ച്ച്വല്‍ പ്രൊസസ്സര്‍ ഹോം നോഡ്) വിശേഷത പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു.
ഏറ്റവും പുതിയ Intel ചിപ്പ്സെറ്റ് പിന്തുണയ്ക്കുന്ന ഡ്രൈവറുകള്‍
താഴെ പറഞ്ഞിരിയ്ക്കുന്ന ഡ്രൈവറുകള്‍, ഇപ്പോള്‍ ഏറ്റവും പുതിയ Intel ചിപ്പ്സെറ്റ് പിന്തുണയ്ക്കുന്നു:
i2c-i801 SMBus ഡ്രൈവര്‍
ahci AHCI-mode SATA
ata_piix IDE-mode SATA ഡ്രൈവര്‍
ടിസിഒ Watchdog ഡ്രൈവര്‍
എല്‍പിസി കണ്ട്രോളറിനുള്ള ഡ്രൈവര്‍
exec-shield
IBM PowerPC സിസ്റ്റങ്ങളില്‍, sysctl-ല്‍ അല്ലെങ്കില്‍ /proc/sys/kernel/exec-shield പരാമീറ്ററിലുള്ള exec-shield പരാമീറ്റര്‍ ഇനി ലഭ്യമല്ല.
PPC64-ലുള്ള kdump
64-bit PowerPC , 64-bit IBM POWER സീരീസ് സിസ്റ്റങ്ങളില്‍ kdump പിന്തുണയ്ക്കുന്നതിനായി, കൂടുതല്‍ പരിശോധനകളും പരിഹാരങ്ങളും ചേര്‍ത്തിരിയ്ക്കുന്നു.
UV MMTIMER ഘടകം
UV MMTIMER ഘടകം (uv_mmtimer) SGI പ്ലാറ്റഫോമില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു. uv_mmtimer ഘടകം, യുവി സിസ്റ്റത്തിന്റെ ശരിയായ ക്ലോക്കിലേക്കുള്ള നേരിട്ടുള്ള പ്രവേശനം അനുവദിയ്ക്കുന്നു.
IB700 ഘടകം
Red Hat Enterprise Linux 6.2-ല്‍ IB700 ഘടകത്തിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
ഓവര്‍റൈഡ് PCIe AER മാസ്ക് രജിസ്ടറുകള്‍
aer_mask_override ഘടകത്തിനുള്ള പരാമീറ്റര്‍ ചേര്‍ത്തിരിയ്ക്കുന്നു. ഒരു പിസിഐ ഡിവൈസിനുള്ള തെറ്റു് അല്ലെങ്കില്‍ ശരിയായ മാസ്കുകള്‍ തിരുത്തുവാന്‍ ഇവ സഹായിയ്ക്കുന്നു. മാസ്കില്‍, aer_inject() ഫംഗ്ഷന്റെ അവസ്ഥ കാണിയ്ക്കുന്ന ബിറ്റ് അടങ്ങുന്നു.
PPC64-ല്‍ USB 3.0 ഹോസ്റ്റ് കണ്ട്രോളര് പിന്തുണ
64-bit PowerPC , 64-bit IBM POWER സീരീസ് സിസ്റ്റങ്ങള്‍ക്കു് USB 3.0 ഹോസ്റ്റ് കണ്ട്രോളര് പിന്തുണ ലഭ്യമാക്കിയിരിയ്ക്കുന്നു.
ഒഒഎം കില്ലര്‍ മെച്ചപ്പെടുത്തലുകള്‍
മെച്ചപ്പെട്ട അപ്സ്ട്രീമി OOM (Out of Memory) Red Hat Enterprise Linux 6.2-ലേക്കു് ബാക്ക് പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുത്തിയവ:
അടച്ചു പൂട്ടുവാന്‍ തയ്യാറായ പ്രക്രിയകളാണു് ഒഒഎം കില്ലറിനു് കൂടുതല്‍ താല്പര്യം.
തെരഞ്ഞെടുത്ത പ്രക്രിയകളുടെ ചിള്ഡ്രനും ഒഒഎം കില്‍ പ്രക്രിയ ഇല്ലാതാക്കുന്നു.
ഓരോ പ്രക്രിയയുടേയും oom_score_adj വേരിയബിളിലേക്കുള്ള മൂല്ല്യം oom_score_adj/proc പരാമീറ്റര്‍ നല്കുന്നു. ഇതു് /proc മുഖേന സജ്ജമാക്കുവാന്‍ സാധിയ്ക്കുന്നു. അങ്ങനെ ഓരോ പ്രക്രിയയുടേയും ഒഒഎം -1000 ആയി സജ്ജമാക്കുന്നതു് അതിനെ പ്രവര്‍ത്തന രഹിതമാക്കുന്നു. +1000 ആയി സജ്ജമാക്കുന്നതു് ഒഒഎമിന്റെ പ്രധാന ലക്ഷ്യമാകുന്നു.
പരിഷ്കരിച്ച zram ഡ്രൈവര്‍ Red Hat Enterprise Linux 6.2 ലഭ്യമാക്കുന്നു. (ജനറിക് RAM അടിസ്ഥാനത്തിലുള്ള കമ്പ്രസ്സ് ചെയ്ത ബ്ലോക്ക് ഡിവൈസുകള്‍ തയ്യാറാക്കുന്നു).
taskstat പ്രയോഗം
Red Hat Enterprise Linux 6.2-ല്‍, കേര്‍ണലിലുള്ള taskstat പ്രയോഗം (prints ASET tasks status), top പ്രയോഗത്തിന്റെ ഉപയോഗത്തിനായി മൈക്രോസെക്കന്‍ഡ് സിപിയു സമയം ഗ്രാനുലാരിറ്റി നല്കി മെച്ചപ്പെടുത്തിയിരിയ്ക്കുന്നു.
perf പ്രയോഗം
Red Hat Enterprise Linux 6.2, കേര്‍ണല്‍ v 3.1-ലേക്കു് പരിഷ്കരിയ്ക്കുന്നതിനൊപ്പം, perf പ്രയോഗവും അപ്സ്ട്രീം പതിപ്പു് 3.1-ലേക്കു് പരിഷ്കരിയ്ക്കുന്നു. perf ലഭ്യമാക്കുന്ന പുതിയ കേര്‍ണല്‍ വിശേഷതകള്ക്കായി BZ#725524 കാണുക. perf പ്രയോഗത്തിന്റെ പരിഷ്കരിച്ച പതിപ്പില്‍ ഇവ ഉള്‍പ്പെടുന്നു:
cgroup പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു
/proc/sys/kernel/kptr_restrict കൈകാര്യം ചെയ്യല്‍ ചേര്‍ത്തിരിയ്ക്കുന്നു
ഏറ്റവും പുതിയ ഇന്റര്‍ പ്രൊസസ്സറുകള്‍ക്കുള്ള OProfile പിന്തുണ Red Hat Enterprise Linux 6.2 ചേര്‍ത്തിരിയ്ക്കുന്നു.
ഐആര്ക്യൂ കൌണ്ടിങ്
ഇന്ററപ്റ്റ് ആവശ്യങ്ങളുടെ എണ്ണം (IRQ) ഇപ്പോള്‍ sum of all irq കൌണ്ടറായി കണക്കാക്കുന്നു. ഇതു് /proc/stat ഫയലിലുള്ള തെരച്ചില്‍ കുറയ്ക്കുന്നു.
ഷെഡ്യൂലിങ് മെച്ചപ്പെടുത്തല്‍
Red Hat Enterprise Linux 6.2 ഒരു ഷെഡ്യൂളിങ് മെച്ചപ്പെടുത്തല്‍ അവതരിപ്പിയ്ക്കുന്നു. ഇവിടെ, സ്ലീപ്പ് അല്ലെങ്കില്‍ പ്രീഎമ്റ്റ് പാഥില്‍, ഷെഡ്യൂളറിനു് അടുത്ത ബഡ്ഡി സൂചന നല്കുന്നു. ഇതു് അനവധി ജോലികളുള്ളപ്പോള്‍, അവ ശരിയായി കൈകാര്യം ചെയ്യുന്നതിനായി സഹായിയ്ക്കുന്നു.
കൂടാതെ, ട്രാന്‍സ്പരന്റ് ഹ്യൂജ് പേജുകള്‍ ചില മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
XTS AES256 സ്വയം പരീക്ഷണങ്ങള്‍
FIPS-140 ആവശ്യങ്ങള്‍ക്കായി ,Red Hat Enterprise Linux 6.2 XTS (XEX-based Tweaked CodeBook) AES256 സ്വയം പരീക്ഷണങ്ങള്‍ ചേര്‍ക്കുന്നു.
SELinux netfilter പാക്കറ്റ് ഡ്രോപ്പുകള്‍
മുമ്പു്, ഒരു പാക്കറ്റ് ഡ്രോപ്പായാല്‍, SELinux netfilter ഹുക്കുകള്‍ NF_DROP തിരികെ ലഭ്യമാക്കിയിരുന്നു. Red Hat Enterprise Linux 6.2-ല്‍, netfilter ഹുക്കുകളില് ഒരു ഡ്രോപ്പുണ്ടായാല്, അതിനെ ഒരു സ്ഥിരമായ പിശകായി കണക്കാക്കുന്നു. പിശക്, എന്നിട്ടു് തിരികെ സ്റ്റാക്കിലേക്കു് തിരികെ നല്കുന്നു. ചില പ്രയോഗങ്ങളില്‍, എന്തെങ്കിലും പിശകുണ്ടായാല്‍, ആശയവിനിമയം പെട്ടെന്നു് നടപ്പാകുന്നു.
എല്‍എസ്എം ഹുക്ക്
Red Hat Enterprise Linux 6.2-ല്‍, remount മൌണ്ട് ഐച്ഛികങ്ങള്‍ (mount -o remount) പുതിയ എല്എസ്എമിനു് ലഭ്യമാക്കുന്നു.
യുഇഎഫ്ഐ സിസ്റ്റങ്ങള്‍ക്കു് സ്വതവേയുള്ള മോഡ്
Red Hat Enterprise Linux 6.0, 6.1 എന്നിവ സ്വതവേ ഫിസിക്കല്‍ അഡ്രസ്സിങ് മോഡില്‍ യുഇഎഫ്ഐ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. Red Hat Enterprise Linux 6.2 സ്വതവേ യുഇഎഫ്ഐ സിസ്റ്റങ്ങള്‍ വിര്‍ച്ച്വല്‍ അഡ്രസ്സിങ് മോഡില്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നു. മുമ്പുള്ള രീതി ലഭ്യമാക്കുന്നതിനായി, ദയവായി physefi കേര്‍ണല്‍ പരാമീറ്റര്‍ നല്‍കുക.
SSH-നു് പകരമുള്ള സ്വതവേയുള്ള kdump രീതി
Red Hat Enterprise Linux 6-ല്‍, SSH-നുള്ള കോര്‍ kdump ചെയ്യുന്ന രീതിയ്ക്കുള്ള സ്വതവേയുള്ള core_collector, scp-ല്‍ നിന്നും makedumpfile ആയി മാറിയിരിയ്ക്കുന്നു. നെറ്റ്വര്‍ക്കിനുള്ള കണ്ണി പകര്‍ത്തുമ്പോള്‍, കോര്‍ ഫയലിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി ഇതു് സഹായിയ്ക്കുന്നു, ഇപ്രകാരം വേഗത്തില്‍ പകര്‍ത്തല്‍ സാധ്യമാകുന്നു.
പൂര്‍ണ്ണ വ്യാപ്തിയില്‍ vmcore കോര്‍ ഫയല്‍ ആവശ്യമെങ്കില്‍, /etc/kdump.conf ഫയലില്‍ ഇതു് നല്‍കുക:
core_collector /usr/bin/scp
Chapter 4. റിസോഴ്സ് മാനേജ്മെന്റ്
സിഗ്രൂപ്പ്സ് സിപിയു സീലിങ് എന്‍ഫോഴ്സ്മെന്റ്
ഓരോ ജോലിയുടെയും വ്യാപ്തി അനുസരിച്ചു്, അല്ലെങ്കില്‍ ഓരോ ഗ്രൂപ്പിനും നല്‍കിയിരിയ്ക്കുന്ന പങ്കു് അനുസരിച്ചു്, സിപിയു സമയം വേര്തിരിയ്ക്കുന്നൊരു ഷെയര്‍ ഷെഡ്യൂളറാകുന്നു ലിനക്സ് കേര്‍ണലിലുള്ള കംപ്ലീറ്റ്ലി ഫെയര്‍ ഷെഡ്യൂളര്‍ (സിഎഫ്എസ്). സിഎഫ്എസില്, കൂടുതല്‍ സിപിയു സൈക്കിളുകള്‍ സിസ്റ്റത്തില്‍ ലഭ്യമെങ്കില്‍, ആവശ്യത്തില്‍ കൂടുതല്‍ സിപിയു ലഭ്യമാകുന്നു. .
എന്നിരുന്നാലും, താഴെ പറഞ്ഞിരിയ്ക്കുന്നതു് പോലെ എന്റര്‍പ്രൈസ് സാഹചര്യങ്ങളുണ്ടാവാം. ഇവിടെ, ആവശ്യമുള്ള സിപിയു ഷെയറിനേക്കാള്‍ കൂടുതല്‍ നല്കുന്നതു് ഒരു ടാസ്ക് ഗ്രൂപ്പിനു് സ്വീകാര്യമല്ല.
ഉപയോഗം അനുസരിച്ചു് കാശ് മുടക്കുക
അനവധി ഉപഭോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് സിസ്റ്റങ്ങളില്‍, ക്ലൌഡ് സര്‍വീസ് ലഭ്യമാക്കുന്നവര്, സര്‍വീസിന്റെ അടിസ്ഥാനത്തില്‍ വിര്‍ച്ച്വല്‍ ഗസ്റ്റിനു് ഒരു നിശ്ചിത സിപിയും സമയം നല്‍കേണ്ടതാകുന്നു.
സര്‍വീസ് ലവല്‍ ഗ്യാരന്റി
ഓരോ വിര്‍ച്ച്വല്‍ ഗസ്റ്റിനും സര്‍വീസ് തടസ്സങ്ങളില്ലാതെ സിപിയു റിസോഴ്സ് ശതമാനം ഉപഭോക്താവു് ആവശ്യപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളില്‍, പരിധിയ്ക്കപ്പുറം കടന്നാല്‍, ഒരു ടാസ്ക് ഗ്രൂപ്പിനുള്ള സിപിയും റിസോഴ്സില്‍ ഷെഡ്യൂളര്‍ തടസ്സമുണ്ടാക്കുന്നു. സിപിയുവിനു് ലഭ്യമാക്കിയ സമയപരിധി കടക്കുമ്പോഴാണു് ഇങ്ങനെ സംഭവിയ്ക്കുന്നതു്.
cgroup സിപിയു സീലിങ് എന്‍ഫോഴ്സ്മെന്റ് Red Hat Enterprise Linux-ന്റെ വളരെ പ്രധാനപ്പെട്ടൊരു വിശേഷതയാകുന്നു. ഇതു് ലഭ്യമാക്കുന്നതു് Xen-ലുള്ള ക്രെഡിറ്റ് ഷെഡ്യൂളര്‍, VMware ESX ഷെഡ്യൂളര്‍.
Red Hat Enterprise Linux 6 അനവധി cgroup പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു. libvirt ഒരു ഗസ്റ്റ് മോഡലിനു് ഒരു cgroup തയ്യാറാക്കുന്നു. വലിയ എസ്എംപി സിസ്റ്റങ്ങളില്‍, cgroup-കളുടെ വര്‍ദ്ധിച്ച എണ്ണം, പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. എന്നിരുന്നാലും, Red Hat Enterprise Linux 6.2-ല്‍, cgroups സിപിയു സ്കേലബിളിറ്റി മെച്ചപ്പെട്ടിരിയ്ക്കുന്നു. അനവധി cgroupകള്‍ ഒരേ സമയത്തു് തയ്യാറാക്കി പ്രവര്‍ത്തിയ്ക്കുവാനും സാധിയ്ക്കുന്നു.
സ്കേലബിളിറ്റി മെച്ചപ്പെടുത്തലിനു് പുറമേ, dd sysctl_sched_shares_window എന്ന /proc ട്യൂണബിള്‍ പരാമീറ്ററും ചേര്‍ത്തിരിയ്ക്കുന്നു. ഇതു് സ്വതവേ 10 ms ആയി സജ്ജമാക്കിയിരിയ്ക്കുന്നു.
I/O കണ്ട്രോളറിലുള്ള ലോക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി cgroups I/O കണ്ട്രോളര് തയ്യാറാക്കിയിരിയ്ക്കുന്നു. ഇതു് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. കൂടാതെ, I/O കണ്ട്രോളര് ഇപ്പോള്‍ ഓരോ cgroup സ്ഥിതിവിവരക്കണക്കുകളും പിന്തുണയ്ക്കുന്നു.
സിഗ്രൂപ്പുകളുടെ മെമ്മറി കണ്ട്രോളര് പ്രവര്‍ത്തന മെച്ചപ്പെടുത്തല്‍
page_cgroup അറേയ്ക്കുള്ള അലോക്കേഷന് 37% കുറച്ചു്, മെമ്മറി കണ്ട്രോളറിനുള്ള മെച്ചപ്പെടുത്തലിലൂടെ, മെമ്മറിയുടെ ഉപയോഗം Red Hat Enterprise Linux 6.2-ല്‍ അവതരിപ്പിയ്ക്കുന്നു. കൂടാതെ, നേരിട്ടുള്ള page_cgroup-to-page പോയിന്റര്‍ നീക്കം ചെയ്തിരിയ്ക്കുന്നു. ഇതും മെമ്മറി കണ്ട്രോളറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
സ്വതവേയുള്ള CFQ group_isolation വേരിയബിള്‍ 0-ല്‍ നിന്നും 1 (/sys/block/<device>/queue/iosched/group_isoaltion) ആയി മാറിയിരിയ്ക്കുന്നു. അനേകം പരിശോധനകള്‍ക്കു് ശേഷം, സ്വതവേ 1 ആണു് കൂടുതല്‍ പ്രയോജനകരം എന്നു് ഉറപ്പായി. 0 ആയി സജ്ജമാക്കുമ്പോള്‍, എല്ലാ I/O ക്യൂകളും റൂട്ട് cgroup-ന്റെ ഭാഗമാകുന്നു.
എമുലെക്സ് LPFC FC/FCoE ഡ്രൈവറിനു് സ്വതവേയുള്ള ഇന്ററപ്റ്റ് ക്രമീകരണം INT-X-ല്‍ നിന്നും MSI-X ആയി മാറിയിരിയ്ക്കുന്നു. അതായതു്, lpfc_use_msi ഘടകത്തിന്റെ പരാമീറ്റര്‍ (/sys/class/scsi_host/host#/lpfc_use_msi-ലുള്ളതു്), സ്വതവേ മുമ്പുള്ള 0 എന്ന മൂല്ല്യത്തിനു് പകരം 2 ആയി സജ്ജമാക്കിയിരിയ്ക്കുന്നു. ഈ മാറ്റം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Red Hat Enterprise Linux 6.2-നുള്ള സാങ്കേതിക കുറിപ്പുകള്‍ കാണുക.
പിശകുകള്‍ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി, libata ഘടകം പരിഷ്കരിച്ചിരിയ്ക്കുന്നു.
dm-raid ഉള്‍പ്പെടുത്തുന്നതിനായി md ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു്, ഒരു ഡിഎം സംയോജക ഘടകത്തിലൂടെ മെച്ചപ്പെട്ട റെയിഡ് വിശേഷതകള്‍ ലഭ്യമാക്കുന്നു. dm-raid കോഡ് ഇപ്പോള്‍ ടെക്നോളജി പ്രിവ്യൂ ആയി അടയാളപ്പെടുത്തിയിരിയ്ക്കുന്നു.
EEPROM version 0x423 ഉപയോഗിച്ചു് iwl6000 , iwlwifi എന്നിവ പരിഷ്കരിച്ചിരിയ്ക്കുന്നു.
ഗ്രാഫിക്സിനും മറ്റു് പലതിനുമുള്ള ഡ്രൈവറുകള്‍
post-3.0 പരിഹാരങ്ങള്‍ ഉള്‍പ്പെടുത്തി radeon ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ ബാക്ക്പോര്‍ട്ട് ചെയ്ത drm/agp കോഡ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
nouveau , i915 എന്നീ ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ ബാക്ക്പോര്‍ട്ട് ചെയ്ത drm/agp കോഡ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
പുതിയ കെഎഫ്ഐഎഫ്ഒ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് സംയോജക ഘടകം ഉപയോഗിച്ചു് Ricoh മെമ്മറി സ്റ്റിക്ക് ഡ്രൈവര്‍ (R5C592) പരിഷ്കരിച്ചിരിയ്ക്കുന്നു.
Digium TDM400P പിസിഐ കാര്‍ഡ് ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നതിനായി netjet ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
lm78 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
Cintiq 21UX2, Intuos4 WL, DTU-2231 എന്നീ അഡാപ്ടര്‍ കാര്‍ഡുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി wacom ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
മള്‍ട്ടി-ടച്ച് പിന്തുണ ചേര്‍ക്കുന്നതിനായി synaptics ഡ്രൈവര്‍ പരിഷ്കരിയ്ക്കുന്നു.
പുതിയ ചിപ്പ്സെറ്റുകള്‍, എച്ടിഎ ഓഡിയോ കോഡുകള്‍ എന്നിവയ്ക്കുള്ള പിന്തുണ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി അല്ലെങ്കില്‍ മെച്ചപ്പെടുത്തുന്നതിനായി എഎല്എസ്എ എച്ഡിഎ ഓഡിയോ ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
എസ്എഎസ് വിറെയിഡ് സവിശേഷതകള്‍ക്കുള്ള iprutil പിന്തുണ
ipr SCSI സംഭരണ ഡിവൈസ് ഡ്രൈവര്‍ പിന്തുണയ്ക്കുന്ന SCSI ഡിവൈസുകള്‍ കൈകാര്യം ചെയ്യുന്നതിനും ക്രമീകരിയ്ക്കുന്നതിനും iprutils പാക്കേജ് പ്രയോഗങ്ങള്‍ ലഭ്യമാക്കുന്നു. IBM POWER7-ലുള്ള പുതിയ 6 GB SAS അഡാപ്ടറുകള്‍ക്കുള്ള SAS VRAID വിശേഷതകള്‍ പിന്തുണയ്ക്കുന്നതിനായി iprutils പാക്കേജ് പരിഷ്കരിച്ചിരിയ്ക്കുന്നു.
എല്‍വിഎം റെയിഡ് പിന്തുണ
Red Hat Enterprise Linux 6.2-ല്‍, MD-യുടെ RAID വിശേഷതകള്ക്കുള്ള പിന്തുണ ടെക്നോളജി പ്രിവ്യൂ ആയി എല്വിഎമിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. അടിസ്ഥാനപരമായ ഈ വിശേഷതകള്‍ ലഭ്യമാകുന്നു: RAID ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുക, പ്രദര്‍ശിപ്പിയ്ക്കുക, പേരു് മാറ്റുക, ഉപയോഗിയ്ക്കുക, നീക്കം ചെയ്യുക.
iSER ഇനീഷ്യേറ്ററും ടാര്‍ഗറ്റും ഇപ്പോള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. InfiniBand ഉപയോഗിയ്ക്കുന്ന പ്രൊഡക്ഷന്‍ സാഹചര്യങ്ങളില്‍, Red Hat Enterprise Linux-നു് ഒരു iSCSI ഇനീഷ്യേറ്ററായും സംഭരണ സര്വറായും പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇവിടെ കൂടിയ ത്രൂപുട്ടും കുറഞ്ഞ ലേറ്റന്സിയുമായി പ്രധാന ആവശ്യങ്ങള്‍.
എല്‍വിഎം ഡിവൈസുകള്‍ക്കുള്ള കുറഞ്ഞ സജീവമാക്കല്‍ സമയം
എല്‍വിഎം ഡിവൈസുകള്‍ മുമ്പത്തേക്കാള്‍ വേഗത്തില്‍, സജീവമാക്കുകയും നിഷ്ക്രിയമാക്കുകയും ചെയ്യാം. ഇതു് അനേകം എല്‍വിഎം ക്രമീകരങ്ങള്‍ ഉള്ളപ്പോള്‍ സംഭവ്യമാകുന്നു. ഒന്നോ അല്ലെങ്കില്‍ അധികമോ ലോജിക്കല്‍ വോള്യങ്ങള്‍ ഉപയോഗിയ്ക്കുന്ന ഓരോ വിര്‍ച്ച്വല്‍ ഗസ്റ്റുകള്‍, ഇവയെ പോലുള്ള നൂറു് കണക്കിനു് ഗസ്റ്റുകളെ പിന്തുണയ്ക്കുന്നൊരു ഹോസ്റ്റ് ഉദാഹരണമായി കാണുക.
Chapter 7. ഫയല്‍ സിസ്റ്റം
എക്സ്എഫ്എസ് സ്കേലബിളിറ്റി
എക്സഎഫ്എസ് ഫയല്‍ സിസ്റ്റം ഇപ്പോള്‍, Red Hat Enterprise Linux 6 പിന്തുണയ്ക്കുന്നു. ഒരൊറ്റ് ഹോസ്റ്റിലുള്ള വലിയ ഫയലുകള്‍ക്കും ഫയല്‍ സിസ്റ്റങ്ങള്‍ക്കും ഇതു് വളരെ ഉചിതമാകുന്നു. കൂട്ടിച്ചേര്‍ത്ത് ബാക്കപ്പും വീണ്ടെടുക്കലും, നേരിട്ടുള്ള I/O, സിസ്റ്റത്തിന്റെ വ്യാപ്തിയില്‍ മാറ്റം വരുത്തുക എന്നിവ ഈ ഫയല്‍ സിസ്റ്റം ലഭ്യമാക്കുന്നു.
മെറ്റാഡേറ്റാ ഇന്റന്‍സീവ് വര്‍ക്ക്ലോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി എക്സഎഫ്എസ് ഉപയോഗം മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. ഉദാഹരണം: ഒരു ഡയറക്ടറിയിലുള്ള അനേകം ചെറിയ ഫയലുകള്‍ ലഭ്യമാക്കണം. ഈ മെച്ചപ്പെടുത്തലിനു് മുമ്പു്, മോറ്റാഡേറ്റാ പ്രൊസസ്സിങ് തടസ്സമുണ്ടാക്കിയിരുന്നു. ഇതിനായി മെറ്റാഡേറ്റായിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇപ്രകാരം തന്നെയാകുന്നു etx4-ന്റെയും പ്രവര്‍ത്തനം. താമസിച്ചുള്ള പ്രവേശനത്തിനായി, സ്വതവേയുള്ള മൌണ്ട് ഐച്ഛികങ്ങള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
പാരലല്‍ എന്‍എഫ്എസ്
NFS v4.1 നിലവാരത്തിന്റെ ഒരു ഭാഗമാകുന്നു പാരലല്‍ NFS (pNFS). നേരിട്ടും പാരലലുമായുള്ള സംഭരണ ഡിവൈസുകള്‍ ലഭ്യമാക്കുന്നതിനായി ഇതു് ക്ലയന്റുകളെ അനുവദിയ്ക്കുന്നു. pNFS ആര്‍ക്കിറ്റക്ചര്‍ സ്കേലബിളിറ്റിയും NFS സര്വറുകളുമായുള്ള പ്രവര്‍ത്തന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.
pNFS 3 വെവ്വേറെ സംഭരണ സമ്പ്രദായങ്ങള്‍ അല്ലെങ്കില്‍ ശൈലികള്‍ പിന്തുണയ്ക്കുന്നു: ഫയലുകള്‍, ഒബ്ജക്ടുകള്‍, ബ്ലോക്കുകള്‍. Red Hat Enterprise Linux 6.2 എന്‍എഫ്എസ് ക്ലയന്റ് ഫയലുകള്‍ക്കുള്ള സമ്പ്രദായം പിന്തുണയ്ക്കുന്നു.
pNFS പ്രവര്‍ത്തനം ഓട്ടോമാറ്റിയ്ക്കായി പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, ഈ വരി ഉപയോഗിച്ചു് /etc/modprobe.d/dist-nfsv41.conf ഫയല്‍ തയ്യാറാക്കി, സിസ്റ്റം വീണ്ടും ബൂട്ട് ചെയ്യുക:
ഇതൊരു ടെക്നോളജി പ്രിവ്യൂ ആകുന്നു. pNFS സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.pnfs.com/ കാണുക.
സിഐഎഫ്എസിലുള്ള അസിന്‍ക്രൊണസ് എഴുത്തുകള്‍
വെവ്വേറെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള റിമോട്ട് ഫയല്‍ സിസ്റ്റങ്ങള്‍ ലഭ്യമാക്കുന്നതിനായി സിഐഎഫ്എസ് (കോമണ്‍ ഇന്റര്‍നെറ്റ് ഫയല്‍ സിസ്റ്റം) സമ്പ്രദായം അനുവദിയ്ക്കുന്നു. സാധാരണ രീതിയില്‍ ഈ ഫയല്‍ സിസ്റ്റം സിന്‍ക്രൊണസ് എഴുത്തുകള്‍ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. അതായതു്, എഴുത്തുകള്‍ വിജയകരമായി പൂര്‍ത്തിയാകാത്തിടത്തോളം, ക്ലയന്റ് പ്രക്രിയ നിയന്ത്രണം തിരികെ ലഭ്യമാക്കുന്നതല്ല. ഓരോ എഴുത്തുകള്ക്കു് കാത്തിരിയ്ക്കാതെ, സിഐഎസ്എഫ് ക്ലയന്റിനു് ഡേറ്റാ സൂക്ഷിയ്ക്കുവാന്‍ സാധിയ്ക്കുന്നു. 200% വരെ മെച്ചപ്പെടുത്തല്‍ ഈ സംവിധാനം ലഭ്യമാക്കുന്നു.
CIFS NTLMSSP ആധികാരികത ഉറപ്പാക്കല്‍
NTLMSSP ആധികാരികത ഉറപ്പാക്കുന്നതിനുള്ള പിന്തുണ സിഐഎഫ്എസില് ചേര്‍ത്തിരിയ്ക്കുന്നു. കൂടാതെ, സിഐഎഫ്എസ് ഇപ്പോള്‍ കേര്‍ണലിന്റെ ക്രിപ്റ്റോ എപിഐ ഉപയോഗിയ്ക്കുന്നു.
ext4-ലുള്ള -o nobarrier മൌണ്ട് ഐച്ഛികങ്ങള്‍ക്കുള്ള പിന്തുണയും അവയുടെ പ്രയോഗങ്ങളും: tune2fs, debugfs, libext2fs, എന്നിവ ചേര്‍ത്തിരിയ്ക്കുന്നു.
Chapter 8. നെറ്റ്വര്‍ക്കിങ്
അനവധി സിസ്റ്റം സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള സിസ്റ്റം കോള്‍
Red Hat Enterprise Linux 6.2 മള്‍ട്ടി-മസ്സേജ് send സിസ്റ്റം കോള്‍ അവതരിപ്പിയ്ക്കുന്നു. Red Hat Enterprise Linux 6-ലുള്ള recvmmsg സിസ്റ്റം കോളിനുള്ള send പതിപ്പാകുന്നു ഇതു്.
സിസ്റ്റം കോള്‍ sendmmsg സോക്കറ്റ് എപിഐ ഇതു് പോലെയാകുന്നു:
struct mmsghdr {
struct msghdr msg_hdr;
unsigned msg_len;
};
ssize_t sendmmsg(int socket, struct mmsghdr *datagrams, int vlen, int flags);
മുമ്പു്, എല്ലാ പോര്‍ട്ടിലേക്കും ഗ്രൂപ്പുകള്‍ അണ്രജിസ്ടര് ചെയ്യുന്നതിനായി ബ്രിഡ്ജ് പാക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു. രജിസ്ടര്‍ ചെയ്തിട്ടില്ലാത്ത ഗ്രൂപ്പുകളില്‍ എപ്പോഴും ട്രാഫിക്കുള്ളപ്പോള് ഇതു് സാധ്യമല്ല. Red Hat Enterprise Linux 6.2-ല്‍, റൌട്ടറുകളായി അടയാളപ്പെടുത്തിയ രജിസ്ടര്‍ ചെയ്യാത്ത ഗ്രൂപ്പുകളിലേക്കുള്ള പോര്ട്ടുകളിലേക്കു് മാത്രം ട്രാഫിക്ക് ഉണ്ടാകുന്നു.ഏതു് പോര്‍ട്ടും ഫ്ലഡിങിനായി നിര്ബന്ധിയ്ക്കുന്നതിനായി ആ പോര്‍ട്ട് ഒരു റൌട്ടറായി അടയാളപ്പെടുത്തുക.
സ്ട്രീം കണ്ട്രോള് ട്രാന്സ്മിഷന് പ്രോട്ടോക്കോള്‍ (എസ്സിടിപി)മള്ട്ടിഹോം പിന്തുണ
Red Hat Enterprise Linux 6.2 SCTP multihoming-നുള്ള പിന്തുണ ലഭ്യമാക്കുന്നു—പല ഐപി വിലാസങ്ങളില്‍ നോഡുകള്‍ (മള്‍ട്ടി-ഹോം നോഡുകള്‍) ലഭ്യമാക്കുന്ന വിശേഷത.
Red Hat Enterprise Linux 6.2-ല്‍, യുഡിപി പാക്കറ്റ് ഡ്രോപ്പ് ഇവന്റുകള്ക്കു് കൂടുതല്‍ ട്രെയിസ് പോയിന്റുകള്‍ ചേര്‍ത്തിരിയ്ക്കുന്നു. എന്തു് കൊണ്ടു് യുഡിപി പാക്കറ്റുകള്ക്കു് തകരാറുണ്ടാകുന്നു എന്നതിനുള്ള കാരണങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനായി ഇവ സഹായിയ്ക്കുന്നു.
IPSet
അനവധി ഐപി വിലാസങ്ങള്‍ അല്ലെങ്കില്‍ പോര്‍ട്ട് നംബറുകള്‍ സൂക്ഷിയ്ക്കുന്നതിനായി കേര്‍ണലില്‍ IPSet വിശേഷത ചേര്‍ത്തിരിയ്ക്കുന്നു. iptables വഴി ഇവയുടെ പൊരുത്തം പരിശോധിയ്ക്കുന്നു.
സ്വതവേയുള്ള ടിസിപി ഇനീഷ്യല്‍ റിസീവ് ജാലകം
ടിസിപിയുടെ സ്വതവേയുള്ള പ്രാരംഭ ജാലകം 4 kB-യില്‍ നിന്നും 15 kB ആയി കൂട്ടിയിരിയ്ക്കുന്നു. ഏതു് ഡേറ്റയ്ക്കും (15 kB > payload > 4 kB) ഇപ്പോള്‍ പ്രാരംഭ ജാലകം പാകമാകുന്നു. 4 kB ക്രമീകരണത്തില്‍ (IW3), 4 kB -യില്‍ കൂടുതലുള്ളപ്പോള്‍ അനവധി ട്രാന്‍സ്ഫറുകളായി വേര്‍പ്പെടുത്തിയിരുന്നു.
സ്വതവേയുള്ള ടിസിപി ഇനീഷ്യല്‍ കണ്‍ജഷന്‍ ജാലകം
Red Hat Enterprise Linux 6.2-ല്‍, RFC 5681 അനുസരിച്ചു് ടിസിപി ഇനീഷ്യല്‍ കണ്ജഷനു് സ്വതവേയുള്ള ജാലകം 10 ആയി സജ്ജമാക്കിയിരിയ്ക്കുന്നു. കൂടാതെ, ടിസിപിയ്ക്കും സിസിഐഡി-2-നുമുള്ള പ്രാരംഭ ജാലക കോഡ് ഒന്നാകുന്നു.
ഒരു വിര്‍ച്ച്വല്‍ ഗസ്റ്റിലുള്ളൊരു ക്ലയന്റും ഹൈപ്പര്‍വൈസര്‍ ഹോസ്റ്റിലുള്ളൊരു സര്‍വറും തമ്മിലുള്ള ബന്ധത്തിനുള്ളൊരു സ്ട്രീം-സോക്കറ്റ് പ്രോക്സി ആകുന്നു vios-proxy. virtio-serial കണ്ണികള്‍ വഴിയാണു് ആശയവിനിമയം. Red Hat Enterprise Linux 6.2-ല്‍ ഒരു ടെക്നോളജി പ്രിവ്യൂ ആയി ഈ വിശേഷത ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
യൂസര്‍ ഐഡന്റികള്ക്കുള്ള സെന്‍ട്രല്‍ മാനേജ്മെന്റ്, പോളിസിയുടെ അടിസ്ഥാനത്തിലുള്ള ആക്സസ്സ് കണ്ട്രോളും ആധികാരികത ഉറപ്പാക്കല്‍ സംവിധാനവും ഉറപ്പാക്കുന്നതിനായി Red Hat Enterprise Linux 6.2 ഐഡന്റിറ്റി മാനേജ്മെന്റ് വിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മുമ്പു്, ഇതു് സ്വതന്ത്ര സോഫ്റ്റ്വെയര് FreeIPA സംരഭത്തിന്റെ അടിസ്ഥാനത്തിലുള്ള ഐപിഎ എന്നറിയപ്പെട്ടിരുന്നു. Red Hat Enterprise Linux 6-ന്റെ എല്ലാ പതിപ്പുകളിലും ഇതു് ടെക്നോളജി പ്രിവ്യൂ ആകുന്നു. ഈ പതിപ്പോടെ, ഐഡന്റിറ്റി മാനേജ്മെന്റ് പൂര്‍ണ്ണമായി പിന്തുണയ്ക്കപ്പെടുന്നു.
കൂടുതല്‍ വായനയ്ക്കായി
ഐഡന്ററ്റി മാനേജ്മെന്റിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങള്‍ക്കും Identity Management Guide കാണുക. ക്ലയന്റ്, സര്‍വര്‍ എന്നീ രണ്ടു് ഘടകങ്ങള്‍ക്കുമുള്ള വിവരങ്ങള്‍ ഇതു് ലഭ്യമാക്കുന്നു.
സ്മാര്‍ട്ട് കാര്ടുകള്ക്കുള്ള പിഐവി പിന്തുണ
PIV-യ്ക്കൊപ്പം (പേഴ്സണല്‍ ഐഡന്റിറ്റി വേരിഫിക്കേഷന്) സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുള്ള പിന്തുണ Red Hat Enterprise Linux 6.2-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഡേറ്റയുടെ സുരക്ഷിതമായ ഉപയോഗത്തിനു്, FIPS 201 പൊരുത്തമുള്ള PIV കാര്‍ഡുകള്‍ ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഓരോ കാര്ഡിലേക്കുമുള്ള പ്രവേശനം PIV നിയന്ത്രിയ്ക്കുന്നു. ഒരു കാര്‍ഡിന്റെ ഉടമസ്ഥനു് മാത്രമേ ആ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിയ്ക്കൂ.നല്കുന്ന ഡേറ്റയുടെ ആധികാരികത ഇതുറപ്പാക്കുന്നു. PIV കാര്‍ഡുകളുടെ ഉപയോഗം യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി പ്രസിഡന്‍ഷ്യല്‍ ഡയറക്റ്റീവ് 12 (HSPC-12) വഴി നിയന്ത്രിയ്ക്കുന്നു. ഇതിനു് എല്ലാ ഗവണ്മെന്റ് ഐടി സിസ്റ്റങ്ങളിലേക്കുമുള്ള പ്രവേശനം ആവശ്യമുണ്ടു്.
Chapter 10. എന്റൈറ്റില്‍മെന്റ്
പുതിയ ഇന്‍സ്റ്റലേഷനുകള്‍ക്കു് സ്വതവേയുള്ള സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള RHN
Red Hat Enterprise Linux 6.1-ല്‍ അവതരിപ്പിച്ച സബ്സ്ക്രിപ്ഷന് മാനേജ്മെന്റ് വിശേഷതകള്ഇപ്പോള് പുതിയ Red Hat Enterprise Linux 6.2 ഇന്‍സ്റ്റലേഷനുകളില്‍ സ്വതവേ ലഭ്യമാകുന്നു.പുതിയ സബ്സ്ക്രിപ്ഷന് മാനേജ്മെന്റ് പ്ലാറ്റ്ഫോം, സുരക്ഷിതമായ രീതിയില്‍ Red Hat സബ്സക്രിപ്ഷനുകള്,സോഫ്റ്റ്വെയര് സര്‍വീസുകള്‍ എന്നിവ ലഭ്യമാക്കുന്നു. പുതിയൊരു Red Hat Enterprise Linux 6 സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, ഉപയോക്താവിനു് x.509 സര്ട്ടിഫിക്കേറ്റുകള്ലഭ്യമാകുന്നു. ഏതു് Red Hat പ്രൊഡക്ടറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിയ്ക്കുന്നു, ഏതു് സബ്സ്ക്രിപ്ഷന്ആണു് സിസ്റ്റം ഉപയോഗിയ്ക്കുന്നതു് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഇതു് ലഭ്യമാക്കുന്നു. സപ്പോര്‍ട്ട് ലവലുകള്,കാലാവധ തീരുന്ന തീയതികള്‍, Red Hat അക്കൌണ്ട് നംബറുകള്‍, Red Hat കോണ്ട്രാക്റ്റ് നംബറുകള്എന്നിവ സബ്സ്ക്രിപ്ഷന് വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, x.509 certificate ഉപയോഗിച്ചു്Red Hat കണ്ടന്റ് ഡലിവറി നെറ്റ്വര്‍ക്കിലേക്കുള്ള (CDN) ആധികാരികത ഉറപ്പാക്കുവാനും സാധിയ്ക്കുന്നു.Red Hat സിസ്റ്റങ്ങള്‍ക്കു് ഔട്ടേജ് ഉണ്ടാകുമ്പോള്‍ ഇതു് പ്രവര്ത്തിയ്ക്കേണ്ടതാകുന്നു. വടക്കന്‍ അമേരിയ്ക്കയ്ക്കു്പുറത്തുള്ളവര് മെച്ചപ്പെട്ട വേഗതയും ലഭ്യമതയും കാണുന്നു. കമ്പ്യൂട്ടര്‍ രജിസ്ട്രേഷനും പരിഷ്കരണങ്ങള്‍ ലഭ്യമാകുന്നതിനുംRHN Classic, RHN Satellite 5 എന്നിവ ഇപ്പോഴും ലഭ്യവും പിന്തുണയും ഉണ്ടാകുന്നു.
Red Hat Enterprise Linux 6.2-ലുള്ള പ്രവര്‍ത്തനത്തിനൊപ്പം Red Hat കസ്റ്റമര്‍ പോര്‍ട്ടല്‍ ലഭ്യമാക്കുന്നു. വിഛേദിയ്ക്കപ്പെട്ട 25 സിസ്റ്റങ്ങളുടെ വരെ രജിസ്ടര്‍ ചെയ്യുന്നതിനും അംഗമാകുന്നതിനും അനുവദിയ്ക്കുന്നു. ഇതിനു് മുമ്പു്, വിഛേദിയ്ക്കപ്പെട്ട സിസ്റ്റങ്ങള്‍ക്കു് സബ്സ്ക്രിപ്ഷന് വിവരം ലഭ്യമാകുന്നില്ലാരുന്നു. RHN വെബ്സൈറ്റിനു് നിരീക്ഷണവും സാധ്യമല്ലായിരുന്നു. 25 വിഛേദിയ്ക്കപ്പെട്ട സിസ്റ്റങ്ങളില്‍ കൂടുതലുള്ള ഉപഭോക്താക്കകള്ക്കു്, അധികമായ ചെലവിലുള്ളൊരു ഐച്ഛികം RHN സാറ്റിലൈറ്റ് നിര്‍ദ്ദേശിയ്ക്കുന്നു.
ഒരു സബ്സ്ക്രിപ്ഷന്റെ പുതുക്കലിനു് ശേഷം സ്വയമായി ലഭ്യമാക്കുന്ന സര്‍ട്ടീഫിക്കേറ്റ്
ഒരു സബ്സ്ക്രിപ്ഷന് പുതുക്കിയ ശേഷം, ഇപ്പോള്‍ ഓട്ടോമാറ്റിയ്ക്കായി പുതിയ എന്റിറ്റില്മെന്റ് സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കുവാന്‍ സാധിയ്ക്കുന്നു. ഇതിനു് മുമ്പു്, സോഫ്റ്റ്വെയര് പരിഷ്കരണങ്ങള്‍ക്കും, മറ്റ് സബ്സ്ക്രിപ്ഷന് സര്‍വീസുകള്‍ക്കും ഉപഭോക്താക്കള്‍ സ്വയം സര്‍ട്ടീഫിക്കേറ്റ് തയ്യാറാക്കേണ്ടതുണ്ടായിരിന്നു. ഓട്ടോമാറ്റിയ്ക്കായി ഒരു സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നതു്, സര്‍വീസിലുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നു. ഈ പ്രക്രിയ വിജയകരമല്ലാത്തപ്പോഴും ഉപഭോക്താക്കളെ ആ വിവരം അറിയിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, https://www.redhat.com/rhel/renew/faqs/ കാണുക.
Red Hat സബ്സ്ക്രിപ്ഷന് മാനേജറും സബ്സ്ക്രിപ്ഷന് സര്‍വീസും
സിസ്റ്റം രജിസ്ട്രേഷന് സമയത്തു്, Red Hat Enterprise Linux 6.2-ല്‍, സ്വതവേ Red Hat Subscription Manager ആണു് ഉപയോഗിയ്ക്കുന്നതു്.
Red Hat Enterprise Linux 6.2 Beta-യില്‍, Red Hat Enterprise Linux 6-ലുള്ള കോമണ്‍ ക്രൈറ്റീരിയാ ഇവാലുവേഷന്‍ അഷുറന്‍സ് ലവല്‍ (ഇഎഎല്‍) 4+ അംഗീകാരത്തിനുള്ള പരിശോധനയിലാകുന്നു. സുരക്ഷാ ആവശ്യങ്ങള്‍ വ്യക്തമാക്കുന്നതിനും പ്രൊഡക്ടുകള്‍ പരിശോധിയ്ക്കുന്നതിനുള്ള ശക്തമായ സംവിധാനം കോമണ്‍ ക്രൈറ്റീരിയാ ലഭ്യമാക്കുന്നു.
FIPS-140 വാലിഡേഷന്‍
Red Hat Enterprise Linux 6.2 Beta-യില്‍, Red Hat Enterprise Linux 6-ലുള്ള ക്രിപ്റ്റോഗ്രാഫിക് ഘടകങ്ങള്‍ FIPS-140 അംഗീകാരത്തിനുള്ള പരിശോധനയിലാകുന്നു. ക്രിപ്റ്റോഗ്രാഫിക് ഘടകങ്ങള്‍ക്കുള്ള യു എസ് ഗവണ്മെന്റിന്റെ സുരക്ഷാ സംവിധാനമാണു് FIPS-140. Red Hat Enterprise Linux ഇപ്പോള്‍ യു എസ് ഫെഡറല്‍ ഗവണ്മെന്റിന്റെ എല്ലാ നിബന്ധനകളും അനുസരിയ്ക്കുന്നു.
ട്രസ്റ്റഡ് ബൂട്ട്
Red Hat Enterprise Linux 6.2 includes Intel Trusted Boot, a trusted boot mechanism (provided by the tboot package). Trusted boot is an install-time optional component that allows for Intel's Trusted Execution Technology (TXT) to perform a measured and verified launch of the operating system kernel. Trusted boot is supported on both Intel x86 and Intel 64/AMD64 architectures.
Chapter 12. കംപൈലറും പ്രയോഗങ്ങളും
SystemTap
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (പ്രത്യേകിച്ചു് കേര്‍ണല്‍) പ്രവര്‍ത്തനം പഠിച്ചു് നിരീക്ഷിയ്ക്കുന്നതിനായി ഉപയോക്താക്കളെ അനുവദിയ്ക്കുന്നൊരു തെരച്ചില്‍ ഉപകരണമാണു് SystemTap. netstat, ps, top, iostat എന്നീ പ്രയോഗങ്ങളുടെ ഔട്ട്പുട്ട് പോലുള്ള വിവരം ഇതു് ലഭ്യമാക്കുന്നു; കൂട്ടമായ വിവരങ്ങളുടെ നിരീക്ഷണത്തിനായി, SystemTap ഉപയോഗിയ്ക്കുന്നു.
Red Hat Enterprise Linux 6.2-ലുള്ള SystemTap 1.6 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് ലഭ്യമാക്കുന്നതു്:
പേരില്‍ ഹൈഫനുള്ള ("-") കേര്‍ണല്‍ ഘടകങ്ങള്‍ ഇപ്പോള്‍, ശരിയായി കൈകാര്യം ചെയ്യപ്പെടുന്നു. ഉദാഹരണത്തിനു്, i2c-core.
compile-server സ്ക്രിപ്റ്റ് ബിള്‍ഡ് കാഷ് ചെയ്യുന്നു. ഇതു് മെച്ചപ്പെട്ട പ്രവര്‍ത്തനം ലഭ്യമാക്കുന്നു.
ആശയവിനിമയത്തിനുള്ള പ്രോട്ടോക്കോള്‍ സജ്ജമാക്കുന്നതിനും സര്‍വറിന്റെ ഏറ്റവും പുതിയ പതിപ്പു് ഉപയോഗിയ്ക്കുന്നതിനും, compile-server , client എന്നിവ പരസ്പരം അവയുടെ പതിപ്പു് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നു.
നീക്കം ചെയ്ത പ്രയോഗങ്ങളുടെ നീക്കം ചെയ്യല്‍: stap-client, stap-authorize-server-cert, stap-authorize-signing-cert, stap-find-or-start-server, stap-find-servers.
റിമോട്ട് എക്സിക്യൂഷനു് വേണ്ടി, അനവധി തവണ --remote USER@HOST വിശേഷത നല്കുവാന് സാധിയ്ക്കുന്നു. ഓരോ കേര്‍ണലിനും ആര്ക്കിറ്റക്ചറിന്റെ ക്രമീകരണങ്ങള്‍ക്കുമുള്ള സ്ക്രിപ്റ്റ് സ്വയമായി തയ്യാറാക്കുന്നു. ആവശ്യപ്പെടുമ്പോള്‍, ഉടന്‍ തന്നെ എല്ലാ സിസ്റ്റങ്ങളിലും ഇതു് പ്രവര്‍ത്തിയ്ക്കുന്നു.
ഒരേ സമയത്തു് പ്രവര്‍ത്തിയ്ക്കുന്നതിനായി ഒരേ സ്ക്രിപ്റ്റിന്റെ അനവധി ഇന്‍സ്റ്റന്‍സുകള്‍, staprun പ്രയോഗം അനുവദിയ്ക്കുന്നു.
Chapter 13. ക്ലസ്റ്ററിങ്
ഡൈനമിക് സ്കീമാ ജനറേഷന്
Red Hat Enterprise Linux ഹൈ അവയിലബിളിറ്റി ആഡ്-ഓണ്‍ റിസോഴ്സ്, ഫെന്‍സ് ഏജന്റുകള്‍ എന്നിവയിലേക്കു് ഉപയോക്താക്കള്‍ക്കു് കൂടുതല്‍ പ്രവേശനം ഡൈനമിക് സ്കീമാ ജനറേഷന് ലഭ്യമാക്കുന്നു. ഇവയുടെ /etc/cluster.conf ക്രമീകരണ ഫയല്‍ പരിശോധിയ്ക്കുവാനും സാധിയ്ക്കുന്നു. ശരിയായ മെറ്റാഡേറ്റാ നിര്‍ബന്ധമായും നല്കിയിരിയ്ക്കണം, കൂടാതെ എല്ലാ ക്ലസ്റ്റര്‍ നോഡുകളിലും ഏജന്റുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിയ്ക്കണം.
GFS2-ലുള്ള ക്ലസ്റ്റേര്‍ഡ് സാംബാ
ക്ലസ്റ്റേര്‍ഡ് സാഹചര്യത്തിലുള്ള സാംബയുടെ പൂര്‍ണ്ണ പിന്തുണ Red Hat Enterprise Linux 6.2-ല്‍ ലഭ്യമാകുന്നു. എല്ലാ നോഡുകളില്‍ ലഭ്യമായതും പങ്കിടുന്നതുമായൊരു ക്ലസ്റ്റേര്‍ഡ് ഫയല്‍ സിസ്റ്റത്തില്‍ സാംബാ ക്ലസ്റ്ററിങ് ആശ്രയിയ്ക്കുന്നു. Red Hat Enterprise Linux-ല്‍, ജിഎഫ്എസ്2-നൊപ്പം പ്രവര്‍ത്തിയ്ക്കുന്നതിനായി സാംബാ ക്ലസ്റ്ററിങ് ക്രമീകരിച്ചിരിയ്ക്കുന്നു. പങ്കിടുന്ന സ്വന്തം സംഭരണ ഫയല്‍ സിസ്റ്റമാകുന്നിതു്.
ഒരു ക്ലസ്റ്ററില്‍ അനവധി ഫിസിക്കല്‍ ഹോസ്റ്റുകള്‍ സ്പാന്‍ ചെയ്യുന്നതിനായി മെറ്റാഡേറ്റയെ സഹായിയ്ക്കുന്നതിനുള്ള വിശേഷത ക്ലസ്റ്റേര്‍ഡ് സാംബാ (സിറ്റിഡിബി) ലഭ്യമാക്കുന്നു. നോഡുകള്ക്കു് തടസ്സങ്ങള്‍ അല്ലെങ്കില്‍ പരാജയങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ സിറ്റിബിഡി സ്വയമായി ഓരോ നോഡിനുള്ള ഡേറ്റാബെയിസുകള്‍ വീണ്ടെടുത്തു് പരിഹരിയ്ക്കുന്നു. നോഡ് നിരീക്ഷണം എന്നിവപോലുള്ള ഹൈ അവയിലബിളിറ്റി വിശേഷതകളും ലഭ്യമാക്കുന്നു.
ഒറ്റയ്ക്കുള്ള Corosync-നുള്ള ആവര്‍ത്തന റിങിനുള്ള പിന്തുണ
സ്വയം വീണ്ടെടുക്കല്‍ വിശേഷതയുള്ള ആവര്‍ത്തന റിങിനുള്ള പിന്തുണ Red Hat Enterprise Linux 6.2-ല്‍ ലഭ്യമാണു്. നിലവില്‍ ഇതു് ടെക്നോളജി പ്രിവ്യൂ ആകുന്നു. ഇതില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ കാണുന്നതിനായി Technical Notes കാണുക.
corosync-cpgtool
രണ്ടു് സംയോജക ഘടകങ്ങളും ഇപ്പോള്‍ corosync-cpgtool ഒരു ഡ്യൂവല്‍ റിങ് ക്രമീകരണത്തില്‍ വ്യക്തമാക്കുന്നു. ഈ വിശേഷത ടെക്നോളജി പ്രിവ്യൂ വിഭാഗത്തിലാകുന്നു.
ഒരു ഫയല്‍ സിസ്റ്റം റിസോഴ്സായി, Red Hat Enterprise Linux 6.2 ഹൈ അവയിലബിളിറ്റി ആഡ് ഓണിനൊപ്പം എക്സ്എഫ്എസിന്റെ ഉപയോഗം ഇപ്പോള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.
വിഎംവെയറിനുള്ള എച്എ പിന്തുണ
വിഎംവെയര്‍ അടിസ്ഥാനത്തിലുള്ള ഗസ്റ്റുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗങ്ങള്‍ ഇപ്പോള്‍ ഹൈ അവയിലബിളിറ്റി ആയി ക്രമീകരിച്ചിരിയ്ക്കുന്നു. GFS2 ഫയല്‍ സിസ്റ്റം ഉപയോഗിയ്ക്കുവാനുള്ള പൂര്‍ണ്ണ പിന്തുണ ഇതില്‍ ഉള്‍പ്പെടുന്നു. ഗസ്റ്റുകളെ ആവശ്യമുള്ളപ്പോള്‍ സുരക്ഷിതമാക്കുന്നതിനുള്ളൊരു പുതിയ എസ്ഒഎപി അടിസ്ഥാനത്തിലുള്ള ഫെന്‍സ് ഏജന്റ് ചേര്‍ത്തിരിയ്ക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് യുഐ മെച്ചപ്പെടുത്തലുകള്‍
താഴെ പറഞ്ഞിരിയ്ക്കുന്നവ ഉള്‍പ്പെടുത്തുന്നതിനായി, ക്ലസ്റ്ററുകള്‍ ക്രമീകരിയ്ക്കുന്നതിനുള്ള വെബ് അതിഷ്ഠിത അഡ്മിനിസ്ട്രേറ്റീവ് യുഐ ആയ ലൂസി പരിഷ്കരിച്ചിരിയ്ക്കുന്നു:
ഒരു ക്ലസ്റ്ററില്‍ പ്രക്രിയകള്ക്കുള്ള മെച്ചപ്പെടുത്തിയ സമയം.
യുഡിപി-യൂണികാസ്റ്റിനുള്ള പിന്തുണ
ക്ലസ്റ്ററിനുള്ള ഏക പിന്തുണയ്ക്കുന്ന ഐച്ഛികമാകുന്നു ഐപി മള്‍ട്ടികാസ്റ്റിങ്. ഇതിന്റെ ക്രമീകരണ അല്പം സങ്കീര്‍ണ്ണവും, ഇതിനായി നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍ വീണ്ടും ക്രമീകരിയ്ക്കേണ്ടതും ഉണ്ടു്. ക്ലസ്റ്റര്‍ ക്രമീകരണത്തിനു് ഏറ്റവും ഉത്തമമായൊരു സംമ്പ്രദായം യുഡിപി-യൂണികാസ്റ്റ് ആകുന്നു. മുമ്പു് ടെക്നോളജി പ്രിവ്യൂം ആയിരുന്ന യുഡിപി-യൂണികാസ്റ്റ് ഇപ്പോള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.
fence_scsi-നൊപ്പം Watchdog
നിരന്തരമായി സിസ്റ്റത്തിന്റെ ഉറവിടം നിരീക്ഷിയ്ക്കുന്നതിനുള്ള, ലിനക്സിലുള്ളൊരു സാധാരണ ടൈമര്‍ സര്വീസാണു് Watchdog. ഫെന്‍സ് ഏജന്റുകള്‍ ഇപ്പോള്‍ watchdog-നൊപ്പം കൂട്ടിച്ചേര്ത്തിരിയ്ക്കുന്നു, അങ്ങനെ fence_scsi ഉപയോഗിച്ചു് സുരക്ഷിതമാക്കിയ ശേഷം, ഒരു നോഡിനെ വീണ്ടും ബൂട്ട് ചെയ്യുവാന്‍ watchdog സര്വീസിനു് സാധിയ്ക്കുന്നു. അതിനാല്‍ fence_scsi-ന്റെ ഉപയോഗത്തിനു് ശേഷം നോഡ് മാനുവലായി വീണ്ടും ബൂട്ട് ചെയ്യേണ്ടതില്ല.
ലിനക്സ് ഷെഡ്യൂളര്‍ ലവലിലുള്ളൊരു മെച്ചപ്പെട്ട വിശേഷതയാകുന്നു വിര്‍ച്ച്വല്‍ സിപിയു ടൈംസ്ലൈസ് ഷെയറിങ്. ഇവിടെ സ്പിന്‍ ചെയ്യുന്ന വിര്‍ച്ച്വല്‍ സിപിയുവിനു്, മറ്റൊരു സിപിയു ലഭ്യമാക്കുന്നതിനു് മുമ്പു്, മറ്റൊരു വിര്‍ച്ച്വല്‍ സിപിയുവിലേക്കു് ടൈംസ്ലൈസിന്റെ ബാക്കി ലഭ്യമാക്കുന്നു. ഈ വിശേഷതയ്ക്കുള്ള ലോക്ക് ഹോള്‍ഡര്‍ പ്രശ്നം എസ്എംപി സിസ്റ്റങ്ങളില്‍ നിലവിലുണ്ടു്. ഇതു് വിര്‍ച്ച്വല്‍ സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. ഈ വിശേഷത, മള്‍ട്ടി-പ്രൊസസ്സര്‍ ഗസ്റ്റുകളില്‍ ഒരു സ്ഥിരമായ പ്രവര്‍ത്തനം ലഭ്യമാക്കുന്നു. ഇന്റല്‍, എഎംഡി പ്രൊസസ്സറുകളില്‍ ഇതു് ലഭ്യമാകുന്നു. ഇന്റലില്‍ ഇതു് അറിയപ്പെടുന്നതു് പോസ് ലൂപ്പ് എക്സിറ്റിങ് (പിഎല്‍ഇ) എന്നാണു്. എഎംഡിയില്‍ പോസ് ഫില്‍റ്റര്‍ എന്നും.
വിര്ച്ച്വലൈസേഷനും ക്ലൌഡ് അടിസ്ഥാനത്തിലുള്ള പ്രൊഡക്ടുകള്‍ക്കും കെവിഎം നെറ്റ്വര്‍ക്ക് പ്രവര്‍കത്തനം വളരെ അത്യാവശ്യമാകുന്നു. അനവധി നടപടികളില്‍ കെവിഎം നെറ്റ്വര്‍ക്ക് പാരാവിര്‍ച്ച്വലൈസ്ഡ് ഡ്രൈവറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി, Red Hat Enterprise Linux 6.2 അനവധി നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം ലഭ്യമാക്കുന്നു.
മെച്ചപ്പെട്ട സ്മോള്‍ മസ്സേജ് കെവിഎം പ്രവര്‍ത്തനം
ചെറിയ സന്ദേശങ്ങള്‍ ലഭ്യമാക്കുന്ന അനവധി നെറ്റ്വര്‍ക്കിങ് പ്രവര്‍ത്തനങ്ങള്‍ മതിയാകുന്നതിനായി Red Hat Enterprise Linux 6.2 കെവിഎം സ്മോള്‍ മെസ്സേജ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
കെവിഎം നെറ്റ്വര്‍ക്ക് ഡ്രൈവറുകളില്‍ വയര്‍ സ്പീഡിന്റെ ആവശ്യകത
നെറ്റ്വര്ക്കിങിനുള്ള വിര്‍ച്ച്വലൈസേഷന്‍, ക്ലൌഡ് പ്രൊഡക്ടുകള്‍ വയര്‍ സ്പീഡ് വര്ദ്ധിപ്പിയ്ക്കേണ്ടതുണ്ടു്. Red Hat Enterprise Linux 6.1 വരെ, ലോവര്‍ സിപിയുമായി ഒരു 10 GB Ethernet NIC-ല്‍ പിസിഐ ഡിവൈസ് ലഭ്യമാക്കലായിരുന്നു ഒരേ ഒരു മാര്‍ഗ്ഗം. ഇവിടെ മെമ്മറി ഓവര്കമ്മിറ്റ് ഗസ്റ്റ് മൈഗ്രേഷന്‍ എന്നിവ ലഭ്യമല്ല.
മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു് macvtap/vhost zero-copy വിശേഷതകള്‍ ആവശ്യമാണു്. ഏതു് Red Hat Enterprise Linux 6.x ഗസ്റ്റിനും ഈ വിശേഷത ഉത്തമമാണു്. ഇതൊരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
ചെക്ക്സം ഹോസ്റ്റ് എന്‍ഐസി ആണു് പരിശോധിയ്ക്കുന്നതു് എങ്കില്‍, യുഡിപി ചെക്ക്സം ഗസ്റ്റിന്റെ ആവശ്യം ഇല്ലാതാക്കുന്നു. Red Hat Enterprise Linux 6.2 ഗസ്റ്റുകളിലും ഹോസ്റ്റുകളിലും ഈ വിശേഷത 10 GB ഇഥര്‍നെറ്റ് കാര്‍ഡുകളില്‍ യുഡിപിയുടെ വേഗത വര്‍ദ്ധിപ്പിയ്ക്കുന്നു.യുഡിപി ചെക്ക്സം virtio-net ഡ്രൈവറില്‍ ലഭ്യമാകുന്നു.
Red Hat Enterprise Linux 6.2 കെവിഎം നെറ്റ്വര്‍ക്ക് ഡ്രൈവറില്‍ മെച്ചപ്പെട്ട I/O പാഥ് പ്രവര്‍ത്തനം ലഭ്യമാണു്. ഇവിടെ വിര്‍ച്ച്വല്‍ സിസ്റ്റം പുറത്തു് കടക്കുന്നതും ഇന്ററപ്റ്റുകളും കുറയുന്നു. അങ്ങനെ പെട്ടെന്നു് ഡേറ്റാ ഡലിവര്‍ ചെയ്യുവാന്‍ സാധിയ്ക്കുന്നു. ഇങ്ങനെ ഒരു പതിയെ പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റില്‍ വേഗത്തിലുള്ളൊരു ഗസ്റ്റ് പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതു് ലഭ്യമാകുന്നതിനായി, മെച്ചപ്പെട്ട virtio റിങ് ശൈലിയും virtio ,vhost-net എന്നിവയില്‍ ഇവന്റ് ഇന്‍ഡക്സ് പിന്തുണയും ആവശ്യമുണ്ടു്.
കെവിഎം സിസ്റ്റം മാനേജ്മെന്റും പ്രവര്‍ത്തന മെച്ചപ്പെടുത്തലുകളും
എസ്എന്‍എംപി മുഖേനയുള്ള സിസ്റ്റം നിരീക്ഷണം
ഡേറ്റാ സെന്റ്റിലുള്ള സ്ഥിരമായ സാങ്കേതികതയ്ക്കുള്ള കെവിഎം പിന്തുണ ഈ വിശേഷത ലഭ്യമാക്കുന്നു. നിരീക്ഷിയ്ക്കുന്നതിനായി എസ്എന്‍എംപി ഉപയോഗിയ്ക്കുന്നു. Red Hat Enterprise Linux 6.2-ല്‍ എസ്എന്‍എംപി മുഖേനയുള്ള സിസ്റ്റം നിരീക്ഷണം, ഇവന്റുകളില്‍ എസ്എന്‍എംപി ട്രാപ്പുകള്‍ അയയ്ക്കുവാന് കെവിഎം ഹോസ്റ്റുകളെ അനുവദിയ്ക്കുന്നു. അങ്ങനെ സാധാരണ എസ്എന്‍എംപി സമ്പ്രദായം വഴി ഉപയോക്താവുമായി ഹൈപ്പര്‍വൈസര്‍ ഇവന്റുകള്‍ നല്കുവാന് സാധിയ്ക്കും. പുതിയ പാക്കേജ് വഴി ഇതു് ലഭ്യമാക്കുന്നു: libvirt-snmp. ഇതു് ടെക്നോളജി പ്രിവ്യൂ ആകുന്നു.
മെച്ചപ്പെടുത്തിയ ഗസ്റ്റ് ഡീബഗ്ഗിങ് വിശേഷതകള്‍
ഡേറ്റാ സെന്ററുകള്‍ വിര്‍ച്ച്വലൈസ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കു് ഒരു ഗസ്റ്റ് ഒഎസ് തടസ്സപ്പെടുമ്പോള്‍, അതിന്റെ കാരണം കണ്ടു് പിടിച്ചു് ക്രാഷ് ഡംപ് ആരംഭിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതിനായി രണ്ടു് രീതികളുണ്ടു്:
ഗസ്റ്റില്‍ ഒരു മാസ്ക് ചെയ്യാത്ത ഇന്ററപ്റ്റ് (എന്‍എംഐ) ട്രിഗ്ഗര്‍ ചെയ്യുന്നു
ഗസ്റ്റിനു് SysRq നടപടികള്‍ അയയ്ക്കുന്നു
കെവിഎം കണ്‍സോളില്‍ ഈ വിശേഷതകള്‍ നേരിട്ട് ലഭ്യമാക്കുന്നു. എന്നിരുന്നാലും, അനേകം ഉപയോക്താക്കള്‍ libvirt എപിഐ, virsh എന്നിവ മുഖേനയും കെവിഎം ഉപയോഗിയ്ക്കുന്നു. ഇവിടെ ഈ രണ്ടു് വിശേഷതകള്‍ ലഭ്യമല്ല. കെവിഎം സ്റ്റാക്കില്‍ Red Hat Enterprise Linux 6.2 ഗസ്റ്റ് ഡീബഗ്ഗിങ് വിശേഷതകള്‍ മെച്ചപ്പെടുത്തുന്നു. അങ്ങനെ ഗസ്റ്റുകളില്‍ ഉപയോക്താവിനു് NMI ട്രിഗ്ഗര്‍ ചെയ്തു് ഗസ്റ്റുകള്ക്കു് SysRq കീ അയയ്ക്കുവാന് സാധിയ്ക്കുന്നു.
വിര്‍ച്ച്വല്‍ സിസ്റ്റത്തിനുള്ള ബൂട്ട് പ്രക്രിയ
ഡേറ്റാ സെന്ററുകള്‍ വിര്‍ച്ച്വലൈസ് ചെയ്യുന്ന ഉപയോക്താക്കള്‍, ഗസ്റ്റിന്റെ ബൂട്ടപ്പ് പ്രക്രിയ നിരീക്ഷിച്ചു്, ആരംഭം മുതലുള്ള സമ്പൂര്‍ണ്ണ ബയോസും കേര്‍ണല്‍ ബൂട്ടപ്പ് സന്ദേശവും ലഭ്യമാക്കേണ്ടതുണ്ടു്. ഇതില്ലെങ്കില്‍, virsh കണ്‍സോള്‍ ഉപയോഗിയ്ക്കുവാന്‍ സാധ്യമല്ലാതെയാകുന്നു. ഇതിനായി qemu-kvm-നു് പുറമേ, Red Hat Enterprise Linux 6.2-ലേക്കു് sgabios എന്ന പുതിയ പാക്കേജ് ചേര്‍ത്തിരിയ്ക്കുന്നു.
ലൈവ് സ്നാപ്പ്ഷോട്ടുകള്‍
ലൈവ് സ്നാപ്പ്ഷോട്ട് ഒരു ടെക്നോളജി പ്രിവ്യൂ ആയി Red Hat Enterprise Linux 6.2 അവതരിപ്പിയ്ക്കുന്നു. ഹാര്‍ഡ് ഡ്രൈവില്‍, ലൈവ് സ്നാപ്പ്ഷോട്ടുകള്‍ വിര്‍ച്ച്വല്‍ സിസ്റ്റം ഇമേജുകളുടെ ഓട്ടോമാറ്റിക് ബാക്കപ്പ് ലഭ്യമാക്കുന്നു. ഓരോ ഡ്രൈവിനും, എക്സ്റ്റേണല്‍ qcow2 ഇമേജുകള്‍ വഴി വിര്‍ച്ച്വല്‍ ഡിസ്കിന്റെ സ്നാപ്പ്ഷോട്ട് ലഭ്യമാകുന്നു. മള്‍ട്ടി- ടാസ്ക് സ്നാപ്പ്ഷോട്ടിനു് ഒരേ സമയത്തുള്ള ഡേറ്റാ അടങ്ങുന്ന എല്ലാ ഡിസ്കുകളും ലഭ്യമാകുന്നു.
ഫയല്‍ സിസ്റ്റത്തിന്റെ പരിമിതികള്‍ അറിയേണ്ടതു് വളരെ പ്രധാനമാകുന്നു. സ്നാപ്പ്ഷോട്ട് വീണ്ടും ഉപയോഗിയ്ക്കുന്നതു് തകരാറണ്ടാക്കുന്നു. ഉപയോക്താവു് ഒരു പക്ഷേ, ഒരു ഫയല്‍ സിസ്റ്റം പരിശോധന (fsck) നടത്തേണ്ടതുണ്ടു്. അല്ലെങ്കില്‍ ജേര്‍ണല്‍ എന്‍ട്രികള്‍ വീണ്ടും പ്രവര്ത്തിയ്ക്കേണ്ടതുണ്ടു്. ഇതു് പവര്‍ കോഡ് എടുത്ത ശേഷം ബൂട്ട് ചെയ്യുന്നതു് പോലെയാകുന്നു.
Red Hat Enterprise Linux 6.2, libvirt എപിഐ സ്റ്റാക്കിനുള്ള മെച്ചപ്പെടുത്തലുകള്‍ ചേര്‍ക്കുന്നു. ഇങ്ങനെ SPECvirt നടപ്പിലാക്കുമ്പോള്‍, മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. Red Hat Enterprise Linux 6.2-വില്‍ ഇപ്പോള്‍ ഒരു വിര്‍ച്ച്വല്‍ സിസ്റ്റം തയ്യാറാക്കുമ്പോള്‍, ഒരു NUMA നോഡിനൊപ്പമുള്ള മെമ്മറിയിലേക്കു് പിന് ചെയ്യുവാന്‍ സാധിയ്ക്കുന്നു.
യുസിബിയിലുള്ള പുതിയ വിശേഷതകള്‍
USB 2.0 എമുലേഷന് qemu-kvm-നു് ലഭ്യമാക്കുന്നു. ഇതു് നേരിട്ടു് QEMU-നു് ലഭ്യമാകുന്നു. Libvirt പിന്തുണ അടുത്ത പതിപ്പില്‍ ലഭ്യമാകുന്നു.
റിമോട്ട് വേക്കപ്പ് പിന്തുണ യുഎസ്ബി ഹോസ്റ്റ് കണ്ട്രോളറിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഗസ്റ്റ് ഒഎസിന്റെ സഹകരണത്തോടെ, മിക്കപ്പോഴുമുള്ള 1000hz പോളിങ് മോഡ് നിര്‍ത്തുന്നതിനു് അനുവദിയ്ക്കുന്നു. അങ്ങനെ ഡിവൈസിനെ നിശ്ചലമാക്കുന്നു. ഇതു് പവറിന്റെ ഉപയോഗം, യുഎസ്ബി മൌസ് എമുലേഷന് കൊണ്ടുള്ള വിര്‍ച്ച്വല്‍ സിസ്റ്റങ്ങളുടെ സിപിയു ഉപയോഗം, എന്നിവ മെച്ചപ്പെടുത്തുന്നു — എല്ലാ വിര്‍ച്ച്വല്‍ സിസ്റ്റങ്ങള്‍ക്കുമുള്ള ഡിവൈസുകള്‍.
Xen മെച്ചപ്പെടുത്തലുകള്‍
മെമ്മറി ബലൂണിങ്
Red Hat Enterprise Linux 6 പാരാവിര്‍ച്ച്വലൈസ്ഡ് Xen ഗസ്റ്റുകള്‍ ഇപ്പോള്‍ മെമ്മറി ബലൂണിങ് പിന്തുണയ്ക്കുന്നു.
ഡൊമെയിന് മെമ്മറിയുടെ പരിധി
x86_64 domU PV ഗസ്റ്റുകള്‍ക്കുള്ള മെമ്മറിയുടെ പരിധി 128 GB-യിലേക്കു് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നു: CONFIG_XEN_MAX_DOMAIN_MEMORY=128.
ടൈം അക്കൌണ്ടിങ്
xen_clocksource_read, xen_sched_clock-നു് (ഉപയോഗിയ്ക്കാത്ത നാനോസെക്കന്‍ഡുകള്‍ തിരികെ നല്കുന്നു) പകരം ഉപയോഗിയ്ക്കുന്നു.
വിര്ച്ച്വലൈസേഷനുള്ള വിവരണക്കുറിപ്പുകള്‍
Red Hat Enterprise Linux Virtualization Guide പല ഗൈഡുകളായി വേര്‍തിരിച്ചിരിയ്ക്കുന്നു:
spice-protocol പാക്കേജ് 0.8.1 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് ലഭ്യമാക്കുന്ന പുതിയ വിശേഷതകള്‍:
വോള്യം മാറ്റുന്നതിനുള്ള പിന്തുണ
അസിന്ക് ഗസ്റ്റ് I/O എഴുത്തുകള്‍ക്കും തടസ്സങ്ങള്ക്കുമുള്ള പിന്തുണ
suspend (S3) അനുബന്ധിച്ചുള്ള ഗസ്റ്റ് I/O എഴുത്തുകള്‍ക്കുള്ള പിന്തുണ
ഒരു ഗസ്റ്റ് ബഗ് സൂചിപ്പിയ്ക്കുന്ന തടസ്സത്തിനുള്ള പിന്തുണ
ലിനക്സ് കണ്ടെയിനറുകള്‍
Red Hat Enterprise Linux 6.2-ല്‍ cgroup, namespaces എന്നിവ മുഖേന പ്രയോഗത്തിനുള്ള കണ്ടെയിനുറുകള് വേര്‍തിരിച്ചു് പ്രയോഗത്തിന്റെ റിസോഴ്സ് ഉപയോഗം നിയന്ത്രിയ്ക്കുന്നു. ഈ പതിപ്പില്‍, തയ്യാറാക്കല്‍, ചിപ്പപ്പെടുത്തല്, libvirt എപിഐ, virt-manager ജിയുഐ എന്നിവ ഉപയോഗിച്ചുള്ള നീക്കം ചെയ്യല്‍ എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ പ്രക്രിയകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ലിനക്സ് കണ്ടെയിനറുകള്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
Red Hat Enterprise വിര്‍ച്ച്വലൈസേഷന്‍ ഹൈപ്പര്‍വൈസര്‍ ആര്‍പിഎം മള്‍ട്ടി-ഇന്സ്റ്റോളബിള്
rhev-hypervisor പാക്കേജ് ഒപ്പം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, rhev-hypervisor-നെ ഇന്‍സ്റ്റോള്‍ മാത്രം ചെയ്യുവാന്‍ സാധിയ്ക്കുന്ന രീതിയില്‍ Yum ക്രമീകരിയ്ക്കുക. ഇതിനായി /etc/yum.conf ചിട്ടപ്പെടുത്തി, installonlypkgs ഐച്ഛികം ചേര്‍ക്കുക:
[main]
...
installonlypkgs=rhev-hypervisor
ഈ ഐച്ഛികത്തില്‍ ഇന്‍സ്റ്റോള്‍ മാത്രം ചെയ്യുവാന്‍ സാധിയ്ക്കുന്ന പാക്കേജുകളുടെ സ്വതവേയുള്ള പട്ടിക ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടു്. ഇതു് ഐച്ഛികത്തിന്റെ installonlypkgs എന്നു് ഭാഗത്തുള്ള yum.conf മാന്‍ താളില്‍ (man yum.conf 5) ലഭ്യാകുന്നു.
Chapter 16. ഗ്രാഫിക്സ്
Red Hat Enterprise Linux 6.2-നൊപ്പം ലഭ്യമാക്കിയ എക്സ് സര്‍വര്‍, അപ്സ്ട്രീം X.org 1.10 X സര്‍വര്‍, അപ്സ്ട്രീം Mesa 7.11 പതിപ്പുകളായി പരിഷ്കരിച്ചിരിയ്ക്കുന്നു. എല്ലാ വീഡിയോ, ഇന്‍പുട്ട് ഡ്രൈവറുകള്‍ പരിഷ്കരിയ്ക്കുന്നതിനുള്ള ആന്തരിക മാറ്റങ്ങള്‍ എക്സ് സര്‍വറിനു് ഉണ്ടായിരുന്നു. കൂടാതെ, പുതിയ ഹാര്ഡ്വെയര് പിന്തുണയും ബഗ് പരിഹാരങ്ങളും ഉള്‍പ്പെടുത്തി കേര്‍ണല്‍ ഗ്രാഫിക്സ് പിന്തുണ പരിഷ്കരിച്ചിരിയ്ക്കുന്നു.
AMD
ATI/AMD GPU സീരീസ് HD2xxx, HD4xxx, HD5xxx, FirePro എന്നിവയ്ക്കുള്ള മെച്ചപ്പെട്ട പിന്തുണ. പുതിയ HD6xxx സീരിസ്, FirePro സീരീസിലുള്ള പുതിയ മാതൃക, പുതിയ മൊബൈല്‍ GPU HD6xxxM സീരീസ് എന്നിവയ്ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
Intel
Intel IvyBridge-class ചിപ്പ്സെറ്റുകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
Red Hat Enterprise Linux 6.2-ലുള്ള മാറ്റഹാരിയ്ക്കു് ഇപ്പോള്‍ x86, AMD64 എന്നീ ആര്‍ക്കിറ്റക്ചറുകളില്‍ ലഭ്യമാകുന്നു. മറ്റു് ആര്ക്കിറ്റക്ചറുകള്ക്കുള്ള ബിള്ഡുകള് ഇപ്പോള്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
ഓട്ടോമാറ്റിക് ബഗ് റിപ്പോര്‍ട്ടിങ് ടൂള്‍
Red Hat Enterprise Linux 6.2 ABRT 2.0 അവതരിപ്പിയ്ക്കുന്നു.സോഫ്റ്റ്വെയര് തകരാറുകളുടെ വിവരണങ്ങള്‍ ലോക്കല്‍ സിസ്റ്റത്തില്‍ സൂക്ഷിയ്ക്കുക, Red Hat-ന്റെ പിന്തുണയില്‍, ഇവ ഓരോന്നും രേഖപ്പെടുത്തുക ഇങ്ങനെയുള്ള സംവിധാനങ്ങള്‍ ABRT ലഭ്യമാക്കുന്നു. ഈ പരിഷ്കരണം ലഭ്യമാക്കുന്ന മെച്ചപ്പെടുത്തലുകള്‍:
പുതിയൊരു സിന്റാക്സ് ഉപയോഗിച്ചുള്ള കൂടുതല്‍ ഉത്തമമായ ക്രമീകരണം.
Out-ouf-process പ്ലഗിനുകള്‍ (വെവ്വേറെ പ്രക്രിയകളില്‍ പ്ലഗിനുകള്‍ പ്രവര്‍ത്തിയ്ക്കുകയും ഇന്റര്‍-പ്രൊസസ്സ് രീതിയില്‍ ആശനവിനിമയം നടത്തുകയും ചെയ്യുന്നു). ഇതിന്റെ പ്രയോജനങ്ങള്‍:
പ്ലഗിനുകളിലുള്ള ബഗുകള്‍ പ്രധാന ഡെമണിനു് തടസ്സമുണ്ടാക്കുന്നില്ല,
സാധാരണ (റൂട്ടല്ലാത്ത) ഉപയോക്താവായി മിക്ക് പ്രക്രിയകളും നടപ്പിലാക്കുന്നതിനായി കൂടുതല്‍ സുരക്ഷിതം,
ഏതു് പ്രോഗ്രാമിങ് ഭാഷയിലും പ്ലഗിനുകള്‍ എഴുതാം.
Red Hat-ന്റെ എല്ലാ റിപ്പോര്‍ട്ടിങ് പ്രയോഗങ്ങളിലും ബാക്കെന്‍ഡ് പങ്കിടുന്നു:
ABRT, sealert, python-meh-നുള്ള എല്ലാ ഉപയോക്താക്കളും (Anaconda, firstboot)
മുകളില്‍ പറഞ്ഞിരിയ്ക്കുന്ന എല്ല പ്രയോഗങ്ങളും ഒരേ ക്രമീകരണം പങ്കിടുന്നതിനാല്‍, ഇതൊരു തവണ മാത്രമേ എഴുതേണ്ടതുള്ളൂ.
IBM System z-ല്‍ ലിനക്സിനുള്ള ഉത്തമമായ math ലൈബ്രറി
System z-ല്‍, ലിനക്സിനുള്ള ലീനിയര്‍ ആല്‍ജിബ്രാ മാഥ് ലൈബ്രറി Red Hat Enterprise Linux 6.2 ലഭ്യമാക്കുന്നു. വളരെ വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോഡുകള്‍ തയ്യാറാക്കുന്നതിനായി കംപൈലര്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഏറ്റവും പുതിയ ഹാര്ഡ്വെയര് വിശേഷതകള്‍ ഇവിടെ പ്രയോജനപ്പെടുന്നു.
ടാബ്ലറ്റിനുള്ള മെച്ചപ്പെട്ട പിന്തുണ
Wacom ഡിവൈസുകള്‍ക്കുള്ള പിന്തുണ Red Hat Enterprise Linux 6.2 മെച്ചപ്പെടുത്തുന്നു. ഒരു ഡിവൈസ് പ്ലഗ്ഗ് അല്ലെങ്കില്‍ അണ്‍പ്ലഗ്ഗ് ചെയ്ത ശേഷം ഡിവൈസിന്റെ സജ്ജീകരണങ്ങള്‍ ഇപ്പോള്‍ വീണ്ടും ക്രമീകരിയ്ക്കേണ്ടതില്ല.
മെച്ചപ്പെടുത്തിയ വയര്‍ലെസ്സ് കണ്ടുപിടിത്തം
പശ്ചാത്തലത്തില്‍, NetworkManager-നു് ഇപ്പോള്‍ വയര്‍ലെസ്സ് നെറ്റ്വര്ക്കുകള് പരിശോധിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതു് ഉപയോക്താക്കള്‍ക്കു് മെച്ചപ്പെട്ടൊരു അനുഭവം കാഴ്ചവയ്ക്കുന്നു.
ഗ്നോമില്‍
64 സിപിയുകളേക്കള് കൂടുതലുള്ള സിസ്റ്റങ്ങള്‍ ഇപ്പോള്‍ gnome-system-monitor പ്രയോഗത്തിനു് നിരീക്ഷിയ്ക്കുവാന്‍ സാധിയ്ക്കുന്നു.
ഘടകങ്ങളുടെ പതിപ്പുകള്‍
Red Hat Enterprise Linux 6.2 പതിപ്പിലുള്ള ഘടകങ്ങളും അവയുടെ പതിപ്പുകളുടേയും പട്ടിക അപ്പന്‍ഡിക്സില്‍ കാണാം.
ഘടകം
ലക്കം
കേര്‍ണല്‍
2.6.32-202
QLogic qla2xxx ഡ്രൈവര്‍
8.03.07.05.06.2-k
QLogic qla2xxx ഫേംവെയര്‍
ql23xx-firmware-3.03.27-3.1
ql2100-firmware-1.19.38-3.1
ql2200-firmware-2.02.08-3.1
ql2400-firmware-5.06.01-1
ql2500-firmware-5.06.01-1
Emulex lpfc ഡ്രൈവര്‍
8.3.5.45.2p
iSCSI ഇനീഷ്യേറ്റര്‍ പ്രയോഗങ്ങള്‍
6.2.0.872-27
ഡിഎം-മള്‍ട്ടിപാഥ്
0.4.9-43
എല്‍വിഎം
2.02.87-3
എക്സ് സര്‍വര്‍
1.10.4-3
Table A.1. ഘടകങ്ങളുടെ പതിപ്പുകള്‍
റിവിഷന്‍ ഹിസ്റ്ററി
Revision History
Revision 1-0
Mon Dec 5 2011
മാര്ട്ടിന്Prpič
Red Hat Enterprise Linux 6.2 പ്രകാശനക്കുറിപ്പിന്റെ ബീറ്റാ പതിപ്പു്